“ഇതാണ് യഥാർഥ ജെൻസി’! ചൂ​ട് സ​ഹി​ക്കാ​ൻ വ​യ്യ, കു​റ​ച്ച് വെ​ള്ളം അ​ടി​ച്ച് ത​രു​മോ സാ​റേ?: പോ​ലീ​സി​ന്‍റെ ജ​ല പീ​ര​ങ്കി​ക്ക് മു​ന്നി​ൽ ഡാ​ൻ​സ് ക​ളി​ച്ച് പ​ട്ന​യി​ലെ വി​ദ്യാ​ർ​ഥികൾ!

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ബീ​ഹാ​റി​ലെ പ​ട്ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ കൗ​തു​ക​ക​ര​മാ​യ ഒ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ട് സ​ഹി​ക്കാ​നാ​വാ​തെ പൊ​ലീ​സി​നോ​ട് വാ​ട്ട​ർ പീ​ര​ങ്കി പ്ര​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് വെ​ള്ളം തെ​റി​പ്പി​ച്ച​പ്പോ​ൾ റോ​ഡി​ൽ തു​ള്ളി​ച്ചാ​ടി നൃ​ത്തം ചെ​യ്യു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.

“പോ​ലീ​സ് സാ​റേ, ഞ​ങ്ങ​ളു​ടെ നേ​രെ എ​ന്താ​ണ് വാ​ട്ട​ർ പീ​ര​ങ്കി പ്ര​യോ​ഗി​ക്കാ​ത്ത​ത്? ഇ​വി​ടെ ഭ​യ​ങ്ക​ര ചൂ​ടാ​ണ്!” – എ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​ക്കെ വി​ളി​ച്ചു ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചെ​ന്ന​പോ​ലെ പോ​ലീ​സ് വാ​ട്ട​ർ പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ചീ​റ്റി​യ​തോ​ടെ, ഭ​യ​ന്നോ​ടു​ന്ന​തി​ന് പ​ക​രം റോ​ഡി​ലി​റ​ങ്ങി ഡാ​ൻ​സ് ക​ളി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തെ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​വും ര​സ​ക​ര​വു​മാ​ക്കി​യ ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു. “ഇ​താ​ണ് യ​ഥാ​ർ​ഥ ജെ​ൻ​സി സ്റ്റൈ​ൽ’ എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ക്കു​ന്ന​ത്. “ഇ​ത് സ​മ​ര​മാ​ണോ അ​തോ ഹോ​ളി ആ​ഘോ​ഷ​മാ​ണോ” എ​ന്ന് ക​മ​ന്‍റ് ചെ​യ്ത​വ​രു​മു​ണ്ട്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തു​ട​നീ​ളം ഉ​യ​രു​ന്ന നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു​വാ​ക്ക​ളു​ടെ ഭാ​വി വ​ച്ചു​ക​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment