ലോ​ക റി​ക്കാ​ര്‍​ഡി​ട്ട് ‘ഗോ​സ്റ്റ്’ ! ഈ ​അ​ദ്ഭു​ത പ​ശു​വി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ അ​റി​ഞ്ഞാ​ല്‍ ഞെ​ട്ടി​പ്പോ​കും…

ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം നേ​ടാ​ന്‍ വ്യ​ത്യ​സ്ഥ​മാ​യ പ​ല വേ​ല​ക​ളും ഒ​പ്പി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ കാ​ണാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡി​ട്ടി​ട്ടു​ള്ള നി​ര​വ​ധി പ​ക്ഷി​മൃ​ഗാ​ധി​ക​ളു​മു​ണ്ട്. ഇ​പ്പോ​ള്‍ ഗി​ന്ന​സി​ല്‍ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത് ഒ​രു പ​ശു​വാ​ണ്.

‘ഗോ​സ്റ്റ്’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഈ ​പ​ശു​വി​ന് വെ​റും 60 സെ​ക്ക​ന്‍​ഡി​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ത്ത് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും.

അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് മു​ത​ല്‍ ചും​ബ​നം ന​ല്‍​കു​ന്ന​ത് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​യി​ലെ നെ​ബ്രാ​സ്‌​ക​യി​ല്‍ നി​ന്നു​ള്ള മേ​ഗ​ന്‍ റെ​യ്മാ​ന്‍ എ​ന്ന സ്ത്രീ​യാ​ണ് ഈ ​പ​ശു​വി​ന്റെ പ​രി​ശീ​ല​ക.

ഗി​ന്ന​സ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സ് അ​ടു​ത്തി​ടെ യു​ട്യൂ​ബി​ല്‍ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഗോ​സ്റ്റ് എ​ന്ന ലോ​ക റെ​ക്കോ​ര്‍​ഡ് ജേ​താ​വാ​യ പ​ശു​വി​നെ ലോ​കം അ​റി​ഞ്ഞ​ത്.

മേ​ഗ​ന്‍ റെ​യ്മാ​ന്റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ഗോ​സ്റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് യൂ​ട്യൂ​ബി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍ 10 നി​ര്‍​ദ്ദേ​ശ​ങ്ങ​ളോ​ടാ​ണ് ഈ ​പ​ശു കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്.

ഒ​രു സ്ഥ​ല​ത്ത് നി​ല്‍​ക്കു​ക, സ്പി​ന്‍ ചെ​യ്യു​ക, ബെ​ല്‍ ട​ച്ച് ചെ​യ്യു​ക, ത​ല കു​ലു​ക്കു​ക, ചും​ബ​നം എ​ന്നി​വ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

വീ​ഡി​യോ​യി​ലെ ഏ​റെ കൗ​തു​ക​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം ഓ​രോ പ്രാ​വ​ശ്യ​വും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ച​തി​നു ശേ​ഷം ഗോ​സ്റ്റ് ത​ന്റെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു എ​ന്ന​താ​ണ്.

ഗി​ന്ന​സ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് പേ​ജി​ല്‍ ഗോ​സ്റ്റി​ന്റെ​യും പ​രി​ശീ​ല​ക​യാ​യ മേ​ഗ​ന്‍ റെ​യ്മാ​ന്റെ​യും ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment