രാത്രിയില്‍ കാറില്‍ മൂന്നു യുവാക്കള്‍ക്കൊപ്പം കറങ്ങിയ യുവതി ഒരാഴ്ച മുമ്പ് ഭര്‍ത്തൃവീട്ടില്‍ നിന്നു കാണാതായ നവവധു; പത്തൊമ്പതുകാരി കറങ്ങാനിറങ്ങിയത് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിനു ശേഷം…

കാസര്‍ഗോഡ് കഴിഞ്ഞദിവസം രാത്രി കാറില്‍ കറങ്ങുന്നതിനിടെ മൂന്നു യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ച മുമ്പ് ഭര്‍ത്തൃവീട്ടില്‍ നിന്നും കാണാതായ നവവധുവാണെന്ന് പോലീസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മൂന്നുപേരോടൊപ്പമാണ് 19കാരിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവതി മയക്കുമരുന്നിന് അടിമയാണെന്നും പിടിക്കപ്പെട്ട മൂന്നു യുവാക്കളും ലഹരി മാഫിയാ ബന്ധമുള്ളവരാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരങ്ങള്‍.

യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോഡ് പോലീസ് യുവാക്കള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല. പഠനകാലത്തുതന്നെ യുവതി മയക്കുമരുന്നുകളുടെ അടിമയായിരുന്നുവത്രേ. വിവാഹത്തോടനുബന്ധിച്ച് ആറുമാസം മുമ്പ് ഇവര്‍ ലഹരിമരുന്ന് ഉപയോഗം നിര്‍ത്തിയിരുന്നു.

എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതോടെ ഇവര്‍ വീണ്ടും ലഹരിസംഘങ്ങളുമായി അടുക്കുകയായിരുന്നു. ഒരാഴ്ചമുന്‍പ് വീട്ടിലേക്കെന്നും പറഞ്ഞ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കുകയായിരുന്നു. എന്നാല്‍ കുറേദിവസം കഴിഞ്ഞിട്ടും യുവതിയെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവാക്കള്‍ക്കൊപ്പം യുവതി പിടിയിലാവുന്നത്.

 

Related posts