തന്റെ ജനനത്തിനു കാരണക്കാരനായ ആള്‍ക്കെതിരേ 18 വര്‍ഷത്തിനു ശേഷം നിയമപോരാട്ടത്തിനൊരുങ്ങി പെണ്‍കുട്ടി ! അമ്മയെ 13-ാം വയസില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് 35 വയസ് കൂടുതലുള്ള ബന്ധു…

തന്റെ ജനനത്തിനു കാരണക്കാരനായ വ്യക്തിയ്‌ക്കെതിരേ 18 വര്‍ഷത്തിന് ശേഷം നിയമപോരാട്ടത്തിനൊരുങ്ങി യുവതി. 13 ാം വയസ്സില്‍ മാതാവിനെ കുടുംബസുഹൃത്ത് പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ഉണ്ടായതെന്ന് അറിഞ്ഞതോടെയാണ് യുവതി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. ബിബിസിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. 1969ലാണ് പെണ്‍കുട്ടിയുടെ മാതാവിനെ പീഡിപ്പിച്ചത്. വെസ്റ്റ് മെഡ്ലന്‍ഡിലാണ് സംഭവം. 1970 ല്‍ ഏഴ്മാസം പ്രായമുള്ളപ്പോള്‍ ഈ കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുത്തു.

എന്നാല്‍ തന്റെ 18 ാമത്തെ വയസ്സില്‍ മാതാവിനെ കുറിച്ച നടത്തിയ അന്വേഷണത്തിലാണ് താന്‍ ജനിച്ചത് പീഡനത്തിന്റെ ഫലാമായാണെന്ന് അറിഞ്ഞത്. 35 വയസ്സ് പ്രായക്കൂടുതലുള്ള കുടുംബസുഹൃത്താണ് പീഡിപ്പിച്ചതെന്ന് ഇവര്‍ കണ്ടെത്തി.എന്നാല്‍ കുറ്റവാളിയെ പിടികൂടാനോ ശിക്ഷിക്കാനോ ആരും തയ്യാറായില്ല. ഇയാള്‍ സുഖമായി ജീവിക്കുകയും ചെയ്യുന്നുണ്ട്. അന്ന് യുവതിയുടെ അമ്മക്ക് നിയമപോരാട്ടത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല.

ഇതോടെ പെണ്‍കുട്ടി നേരിട്ട് കോടതിയില്‍ ഹാജരാകുന്നതിനും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. താന്‍ തെളിവാണെന്നും ഡിഎന്‍എ പരിശോധിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.13-ാമത്തെ വയസ്സില്‍ തന്റെ മാതവിനെ ഇയാള്‍ പീഡിപ്പിച്ചത് മൂലം ഗുരുതര കുറ്റമാണ് തന്റെ പിതാവ് ചെയ്യതതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇയാള്‍ കുറ്റവാളിയാണെന്നും ശിക്ഷിക്കപ്പെടണമെന്നും തന്റെ അമ്മക്ക് നീതി ലഭിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.

Related posts