ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും;  കടുത്ത നടപടികളിലേക്ക് അധികൃതർ; അഡ്മിൻ അജിത്തും ഭാര്യ വിനിതയ്ക്കുമെതിരേ  ക്രിമിനൽ കേസിന് എടുത്തേക്കും

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ജി​എ​ൻ​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) എ​ന്ന ഫെ​യ്സ്ബു​ക്ക് പേ​ജി​ന്‍റെ അ​ഡ്മി​നെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ എ​ക്സൈ​സ് തീ​രു​മാ​നം. ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ നേ​മം കാ​ര​യ്ക്ക​മ​ണ്ഡ​പം സ്വ​ദേ​ശി അ​ജി​ത് കു​മാ​ർ, ഭാ​ര്യ വി​നി​ത എ​ന്നി​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് എ​ക്സൈ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

കഴിഞ്ഞ ദിവസം അ​ജി​ത്കു​മാ​റി​ന്‍റെ നേ​മ​ത്തെ വ​സ​തി​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ദ്യ​വും ഭ​ക്ഷ​ണ​വും വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കൂ​പ്പ​ണു​ക​ളും പ്രി​ന്‍റ​റു​ക​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തിരുന്നു. അ​ജി​ത്കു​മാ​റും വി​നി​ത​യും ഒ​ളി​വി​ലാ​ണ്. ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ 36 അ​ഡ്മി​ൻ​മാ​ർ ഉ​ണ്ടെ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ഡ്മി​ൻ​മാ​രു​ടെ ഐ​ഡ​ന്‍റി​റ്റി ഉ​ൾ​പ്പെ​ടെ അ​റി​യാ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പി​ന്നാ​ലെ കൂ​ടു​ത​ൽ അ​ഡ്മി​ൻ​മാ​ർ​ക്കെ​തി​രെ കൂ​ടി അ​ബ്കാ​രി നി​യ​മ പ്ര​കാ​രം എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തോ​ടൊ​പ്പം ത​ന്നെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളു​ടെ കൂ​ടു​ത​ൽ ത​ട്ടി​പ്പ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത് കൊ​ണ്ട് വ​രാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. 1400 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ ത​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന​വ​ർ​ക്ക് മു​ന്തി​യ ബ്രാ​ൻ​ഡി​ന്‍റെ മ​ദ്യ​വും ഭ​ക്ഷ​ണ​വും ബാ​ർ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ക​ഴി​യ്ക്കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചാ​യി​രു​ന്നു അ​ജി​ത്കു​മാ​റി​ന്‍റെ പ​ദ്ധ​തി.

ബാ​ർ ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി അ​ജി​ത്കു​മാ​ർ ഈ ​ബി​സി​ന​ന​സ്സ് ന​ട​ത്തി വ​ന്നി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ന്‍റെ ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ 18 ല​ക്ഷം അം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് വി​ല പേ​ശി​യാ​ണ് ഇ​യാ​ൾ ബാ​ർ ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​മാ​യി ബി​സി​ന​സ്സ് ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​തെ​ന്നാ​ണ് എ​ക്സൈ​സ് വ്യ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​ജി​ത്കു​മാ​റി​ന്‍റെ വി​ല​പേ​ശ​ലി​ൽ ചി​ല ബാ​ർ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്ക് നീ​ര​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.

Related posts