ചെ​മ്പ​ന​രു​വി ചെ​രി​പ്പി​ട്ട​കാ​വ് വ​ന​ദു​ർ​ഗ്ഗാ ദേ​വീക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലും തി​ട​പ്പ​ള്ളി​യും കാ​ട്ടാ​ന  ന​ശി​പ്പി​ച്ച​ നി​ല​യി​ൽ;  ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം 

പ​ത്ത​നാ​പു​രം:​ ചെ​മ്പ​ന​രു​വി ചെ​രി​പ്പി​ട്ട​കാ​വ് വ​ന​ദു​ർ​ഗ്ഗാ ദേ​വീക്ഷേ​ത്ര​ത്തി​ന്‍റെ ന​ട​പ്പ​ന്ത​ലും തി​ട​പ്പ​ള​ളി​യും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ശ്രീ​കോ​വി​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ിട്ടു​ണ്ട് . ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ക്ഷേ​ത്ര പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് കാ​ട്ടാ​ന ശ​ല്ല്യം രൂ​ക്ഷ​മാ​ണ്.

ഷീ​റ്റ് മേ​ഞ്ഞ ന​ട​പ്പ​ന്ത​ലും തി​ട​പ്പ​ള​ളി​യു​മാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത് .കൂ​ടാ​തെ ക​മ്മ​റ്റി ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​സേ​ര​ക​ൾ , പാ​ത്ര​ങ്ങ​ൾ നി​ല​വി​ള​ക്കു​ക​ൾ, മു​ത്തു​ക്കു​ട​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യും ഊ​ര് മൂ​പ്പ​നു​മാ​യ സ​ജു പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മ​ണ്ണാ​റാ​പ്പാ​റ ഫോ​റ​സ്‌​റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ​ക്ക് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി. നാ​ട്ടി​ലി​റ​ങ്ങി​യ ഒ​റ്റ​യാ​നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യു​ള​ള കാ​ട്ടാ​ന ആ​ക്ര​മ​ത്തെ തു​ട​ർ​ന്ന് ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ് ചെ​രി​പ്പി​ട്ട​കാ​വി​ലെ​യും, മു​ള​ളു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ​യും ആ​ളു​ക​ൾ .

Related posts