പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കാ​തെ ബാ​ങ്ക് തി​രി​മ​റി ന​ട​ത്തി​യ​താ​യി പ​രാ​തി; സക്കീറയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

വ​ള​പ​ട്ട​ണം: പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കാ​തെ ബാ​ങ്ക് തി​രി​മ​റി ന​ട​ത്തി​യ​താ​യി പ​രാ​തി. അ​ഴീ​ക്കോ​ട് പൊ​യ്ത്തും​ക​ട​വി​ലെ ടി.​വി. ഹൗ​സി​ൽ സ​ക്കീ​റ​യാ​ണ് പ​രാ​തി​ക്കാ​രി.

കേ​ര​ള ബാ​ങ്കി​ന്‍റെ അ​ഴീ​ക്കോ​ട് ശാ​ഖ​യി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ തി​രി​മ​റി ന​ട​ത്തി​യ​ത്.

ബാ​ങ്ക് മാ​നേ​ജ​ർ ന​വ്യ, ജീ​വ​ന​ക്കാ​രാ​യ നി​സി​ത, ജ​ഗ​ദീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

2020 ന​വം​ബ​ർ 11 നും 2021 ​ഫെ​ബ്രു​വ​രി​യി​ലു​മാ​യി ര​ണ്ടു​ത​വ​ണ കേ​ര​ള ബാ​ങ്കി​ൽ സ്വ​ർ​ണം പ​ണ​യം വ​ച്ചു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്കി​ലെ​ത്തി വാ​യ്പ​യാ​യി വാ​ങ്ങി​യ പ​ണ​വും അ​തി​ന്‍റെ പ​ലി​ശ​യും സ​ക്കീ​റ അ​ട​യ്ക്കാ​ൻ ത​യാ​റാ​യെ​ങ്കി​ലും പ​ണ​യം വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​ക്കീ​റ​യു​ടെ പ​രാ​തി​പ്ര​കാ​രം വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment