ചെറുപ്പത്തിൽ അകാല മരണം ! റിയാലിറ്റി സീരിസിലെ ആദ്യ ട്രാൻസ്ജൻഡർ അന്തരിച്ചു

ഹൂസ്റ്റൺ: റിയാലിറ്റി സീരിസിലെ ആദ്യ ട്രാൻസ്ജൻഡർ മുപ്പതാം വയസിൽ അന്തരിച്ചു. “മൈ 600 എൻ.ബി’ റിയാലിറ്റി ഷോയിലെ ട്രാൻസ്ജൻഡർ ഡെസ്റ്റിനി ലാഷെ (30) ആണ് അന്തരിച്ചത്.

സഹോദരൻ വെയ്ൻ കോംപ്ടനാണ് മരണവിവരം ഫെയ്ബുക്കിലൂടെ പുറത്തുവിട്ടത്. മരണ കാരണം വ്യക്തമല്ല.

ആൺകുട്ടിയായി ജനിച്ച ഇവരുടെ ആദ്യ പേര് മാത്യു വെൻട്രസ് എന്നായിരുന്നു. നിരവധി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഇവർ വിധേയ ആയിട്ടുണ്ട്.

ചെറുപ്പത്തിൽ ഇവർക്ക് സാധാരണ ആൺകുട്ടിയുടെ ശരീകപ്രകൃതമാ‌‌യിരുന്നു.

2019 ൽ ഈ ഷോയിൽ ആദ്യം പ്രത്യക്ഷപെടുന്പോൾ ഇവരുടെ ശരീരഭാരം 699 പൗണ്ടായിരുന്നു.

ആദ്യ ട്രാൻസ് ജൻഡർ എന്ന നിലയിൽ ചരിത്രം കുറിച്ചെങ്കിലും ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി കുറിപ്പുകളിട്ടിരുന്നു. ദുസഹമായ വേദനയും ഇവർക്ക് അനുഭവപ്പെട്ടിരുന്നു.

ക്രമാതീതമായ ശരീരഭാരം കുറയ്ക്കുന്നതിന് ബൈപാസ് സർജറിക്കും ഇവർ വിധേയായിട്ടുണ്ട്.

ഒ‌ടുവിൽ ശരീരഭാരം 500 പൗണ്ടിൽ എത്തിനിൽക്കെവെയാണ് മരണം ഇവരെ തട്ടിയെടുത്തത്.

എന്‍റെ കണ്ണിൽനിന്നും ഒഴുകിയ കണ്ണുനീർ സൂക്ഷിച്ചുവച്ചിരുന്നുവെങ്കിൽ സമുദ്രം കണക്കെ അതിൽ ഞാൻ പൊങ്ങികിടക്കുമായിരുന്നുവെന്ന് ഫെബ്രുവരി നാലിന് ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയിൽ ക്രമം തെറ്റിയ ഭക്ഷണരീതി നിരവധി പേരുടെ അസ്വഭാവികമായ ശരീര വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയയും ഗ്യാസ്ട്രിൽ ബൈപാസും ഇവിടെ സാധാരണയാണ്. ഇക്കൂട്ടർ അനുഭവിക്കുന്ന മാനസിക സംഘർഷം വർണനാതീതമാണ്.

ഇതിനു ഉത്തമ ഉദാഹരണം കൂടിയാണ് ചെറുപ്പത്തിൽ അകാല മരണം വരിക്കേ‌ണ്ടിവന്ന ഡെസ്റ്റിനിയുടേത്.

പി.പി. ചെറിയാൻ

Related posts

Leave a Comment