ജിദ്ദയിൽ നിന്നും  എ​യ​ർ ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ  നെ​ടുമ്പാശേ​രി​യി​ലെത്തിയത് 32 ലക്ഷത്തിന്‍റെ സ്വ​ർ​ണം; എ​ൽ​ഇ​ഡി ലൈ​റ്റി​ന​ക​ത്തു ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണ്ണം

നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്താ​വ​ള​ത്തി​ൽ 32.8 ല​ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വേ​ട്ട. സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ​വ​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി റ​ഹ്മാ​നാ​ണു സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്.

എ​ൽ​ഇ​ഡി ലൈ​റ്റി​ന​ക​ത്തു 13 ക​ഷ​ണ​ങ്ങ​ളാ​ക്കി 1.044 കി​ലോ ഗ്രാം ​സ്വ​ർ​ണ​മാ​ണു കൊ​ണ്ടു​വ​ന്ന​ത്. ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണു സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

സ്വ​ർ​ണം ക​ണ്ടു​കെ​ട്ടി. സ്വ​ർ​ണ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​ർ​ഷം ഇ​തു​വ​രെ​യാ​യി നി​ര​വ​ധി​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Related posts