കാനനവാസൻ അയ്യന് ചാർത്താൻ അ​മൂ​ല്യ ര​ത്ന​ങ്ങ​ള്‍ പ​തി​പ്പി​ച്ച സ്വ​ര്‍​ണ​ക്കി​രീ​ടം സ​മ്മാ​നി​ച്ച് ആ​ന്ധ്രാ ബി​സി​ന​സു​കാ​ര​ന്‍


ശ​ബ​രി​മ​ല: കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ നി​ന്നും ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​തി​ന് ന​ന്ദി സൂ​ച​ക​മാ​യി അ​യ്യ​പ്പ​ന് സ്വ​ര്‍​ണ​കി​രീ​ടം സ​മ​ര്‍​പ്പി​ച്ച് ആ​ന്ധ്രാ സ്വ​ദേ​ശി.

ക​ര്‍​ണൂ​ല്‍ ജി​ല്ല​ക്കാ​ര​നാ​യ ബി​സി​ന​സു​കാ​ര​ന്‍ മാ​റം വെ​ങ്കി​ട്ട സു​ബ്ബ​യ്യ​യാ​ണ് അ​മൂ​ല്യ ര​ത്ന​ങ്ങ​ള്‍ പ​തി​പ്പി​ച്ച സ്വ​ര്‍​ണ കി​രീ​ടം ഭ​ഗ​വാ​ന് കാ​ണി​ക്ക​യാ​യി സ​മ​ര്‍​പ്പി​ച്ച​ത്.

സ​ന്നി​ധാ​ന​ത്ത് 30 വ​ര്‍​ഷ​മാ​യി മു​ട​ങ്ങാ​തെ​യെ​ത്തി അ​യ്യ​പ്പ​നെ തൊ​ഴു​തു വ​ണ​ങ്ങി​യി​രു​ന്ന ഭ​ക്ത​നാ​യി​രു​ന്നു വെ​ങ്കി​ട്ട സു​ബ്ബ​യ്യ. അ​ടു​ത്തി​ടെ കൊ​റോ​ണ മൂ​ര്‍​ച്ഛി​ച്ച് ഇ​ദ്ദേ​ഹം 15 ദി​വ​സ​ത്തോ​ളം ഐ​സി​യു വി​ല്‍ മ​ര​ണ​വു​മാ​യി മ​ല്ലി​ട്ടു.

ആ​ശു​പ​ത്രി​കി​ട​ക്ക​യി​ല്‍ ആ​ശ്വാ​സ​വു​മാ​യി അ​യ്യ​പ്പ സ്വാ​മി എ​ത്തി​യെ​ന്നും ത​ന്നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി​യെ​ന്നു​മാ​ണ് സു​ബ്ബ​യ്യ വി​ശ്വ​സി​ക്കു​ന്ന​ത്. അ​ന്ന് വാ​ഗ്ദാ​നം ചെ​യ്്ത​താ​ണ് ഈ ​സ്വ​ര്‍​ണ കി​രീ​ടം.

 

Related posts

Leave a Comment