സം​ഭാ​ഷ​ണ​ങ്ങ​ളെ കു​റ്റ​കൃ​ത്യ​മെ​ന്ന നി​ല​യി​ൽ സ​മീ​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല! ചു​രു​ളി സി​നി​മ​യി​ലെ സം​ഭാ​ഷ​ണം; റി​പ്പോ​ർ​ട്ട് അ​ടു​ത്തയാഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ചു​രു​ളി സി​നി​മ​യി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​സ​ഭ്യ​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​തേ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​ഡി​ജി​പി കെ.​പ​ത്മ​കു​മാ​ർ.

സി​നി​മ ക​ണ്ടതി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മീ​റ്റിം​ഗ് അ​ടു​ത്ത​യാ​ഴ്ച​യി​ൽ ത​ന്നെ കൂ​ടും.

വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഡി​ജി​പി പ​ത്മ​കു​മാ​ർ, എ​സ്പി. ദി​വ്യ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തെ​യാ​ണ് കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

സി​നി​മ​യ്ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടായ​ത്.

അ​തേ​സ​മ​യം സം​ഭാ​ഷ​ണ​ങ്ങ​ളെ കു​റ്റ​കൃ​ത്യ​മെ​ന്ന നി​ല​യി​ൽ സ​മീ​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ക​ഥ​യും പ​ശ്ചാ​ത്ത​ല​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ്വ​ഭാ​വ​വും ഒ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ ഇ​വ​യെ കാ​ണ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​മെ​ന്ന‍​റി​യു​ന്നു.

Related posts

Leave a Comment