മോട്ടോർ കംപ്രസറിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമാ‌യി യുവാവ്  പിടിയിൽ; അ​ന്വേ​ഷ​ണം ഊർജിതമാക്കി
കസ്റ്റംസ്

 


കോഴിക്കോട്: ക​രി​പ്പൂ​ര്‍ വി​മാ​നത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി 1,200 ഗ്രാം ​സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ മ​ല​പ്പു​റം മു​റ​യൂ​ര്‍ സ്വ​ദേ​ശി ക​യ്യ​ങ്ങ​ല്‍ പാ​ലോ​ളി അ​ജ്മ​ല്‍(24)​ലി​നെ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​യാ​ള്‍ ആ​ദ്യ​മാ​യാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം. അ​തേ​സ​മ​യം അ​ജ്മ​ലി​ന് ആ​രാ​ണ് സ്വ​ര്‍​ണം ന​ല്‍​കി​യ​തെ​ന്നും മ​റ്റ​മു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ജി​ദ്ദ​യി​ല്‍ നി​ന്നു വ​ന്ന സ്പൈസ് ജെ​റ്റ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു അ​ജ്മ​ല്‍. ഹൈ​ഡ്രോ​ളി​ക് എ​യ​ര്‍​പ​മ്പി​നു​ള്ളി​ലെ കം​പ്ര​സ​റി​നു​ള്ളി​ല്‍ ഉ​രു​ക്കി ഒ​ഴി​ച്ചാ​യി​രു​ന്നു സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍​നി​ന്ന് സ്വ​ര്‍​ണം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​പ​ണി​യി​ല്‍ എ​ക​ദേ​ശം 62 ല​ക്ഷം വി​ല​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment