സ്വർണവില കുതുക്കുന്നു… നെടുമ്പാശേരിയിൽ 48 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ


നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ൽ കൊ​ണ്ടു​വ​ന്ന 48 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

ദു​ബാ​യി​ൽ​നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സ​ഫീ​റാ​ണ് ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് 1176 ഗ്രാം ​സ്വ​ർ​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.

രാ​ജ്യ​ത്ത് സ്വ​ർ​ണ​വി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്തു​ന്ന​ത് കൂ​ടി​യ​തോ​ടെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പ​ടെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

മി​ക്ക ദി​വ​സ​ങ്ങ​ളി​ലും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്നു​ണ്ട്.

Related posts

Leave a Comment