ക​രി​പ്പൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട ! ഉം​റ തീ​ര്‍​ത്ഥാ​ട​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘം മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ല്‍…

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ഉം​റ തീ​ര്‍​ത്ഥാ​ട​ന​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘ​ത്തി​ല്‍ നി​ന്ന് മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ബ്ദു​ള്‍ ഖാ​ദ​ര്‍, സു​ഹൈ​ബ്, മു​ഹ​മ്മ​ദ് സു​ബൈ​ര്‍, യൂ​ന​സ് അ​ലി എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ര്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ മ​ര്‍​ക്ക​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഉം​റ യാ​ത്ര​യ്ക്ക് ചെ​ല​വാ​യ ഒ​രു ല​ക്ഷം രൂ​പ തി​രി​കെ പി​ടി​ക്കു​ന്ന​തി​നാ​യി സ്വ​ര്‍​ണം ക​ട​ത്തി​യ യൂ​ന​സി​നെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത്.

Read More

സ്വർണവില കുതുക്കുന്നു… നെടുമ്പാശേരിയിൽ 48 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ൽ കൊ​ണ്ടു​വ​ന്ന 48 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ദു​ബാ​യി​ൽ​നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സ​ഫീ​റാ​ണ് ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് 1176 ഗ്രാം ​സ്വ​ർ​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. രാ​ജ്യ​ത്ത് സ്വ​ർ​ണ​വി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്തു​ന്ന​ത് കൂ​ടി​യ​തോ​ടെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പ​ടെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​രു​ന്നു. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്നു​ണ്ട്.

Read More

ഗോൾഡൺ ജെട്ടിയും, ക്യാപ്സൂളും…കൊ​ച്ചി​യി​ൽ മൂന്ന് യാത്രക്കാരിൽ നിന്ന് 86 ല​​ക്ഷ​​ത്തി​​ന്‍റെ സ്വ​​ർ​​ണം പി​​ടി​​കൂ​​ടി

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സ്വ​​​​ർ​​​​ണം ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച മൂ​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​രെ ക​​​​സ്റ്റം​​​​സ് എ​​​​യ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി. പി​​​​ടി​​​​യി​​​​ലാ​​​​യ​​​​വ​​​​രി​​​​ൽ ഒ​​​​രാ​​​​ൾ ശ്രീ​​​​ല​​​​ങ്ക​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. 86 ല​​​​ക്ഷം രൂ​​​​പ വി​​​​ല വ​​​​രു​​​​ന്ന സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് ഇ​​​​വ​​​​രി​​​​ൽനി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ദു​​​​ബാ​​​​യി​​​​ൽ നി​​​​ന്നെ​​​​ത്തി​​​​യ തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി തോ​​​​മ​​​​സ് ക്യാ​​​​പ്സ്യൂ​​​​ൾ രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി​​​​യ സ്വ​​​​ർ​​​​ണം ശ​​​​രീ​​​​ര​​​​ത്തി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചാ​​​​ണ് ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്. 1186 ഗ്രാം ​​​​സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് ഇ​​​​യാ​​​​ളി​​​​ൽനി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ദു​​​​ബാ​​​​യി​​​​ൽനി​​​​ന്നെ​​​​ത്തി​​​​യ മ​​​​റ്റൊ​​​​രു യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​യ മ​​​​തി​​​​ല​​​​കം സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് 278 ഗ്രാം ​​​​സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് ഹാ​​​​ൻ​​​ഡ്ബാ​​​​ഗി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചു ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ കൊ​​​​ളം​​​​ബോ​​​​യി​​​​ൽനി​​​​ന്നും എ​​​​ത്തി​​​​യ ശ്രീ​​​​ല​​​​ങ്ക​​​​ൻ സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഫ്നി​​​​യാ​​​​ണ് സ്വ​​​​ർ​​​​ണ​​​​വു​​​​മാ​​​​യി പി​​​​ടി​​​​യി​​​​ലാ​​​​യ മ​​​​റ്റൊ​​​​രു യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ. 838.43 ഗ്രാം ​​​​സ്വ​​​​ർ​​​​ണമി​​​​ശ്രി​​​​ത​​​​മാ​​​​ണ് ഇ​​​​യാ​​​​ളി​​​​ൽനി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​തി​​​​ൽനി​​​​ന്നും 28 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ര​​​​ണ്ട് അ​​​​ടി​​​​വ​​​​സ്ത്ര​​​​ങ്ങ​​​​ൾ ചേ​​​​ർ​​​​ത്ത് തു​​​​ന്നി​​​​യ​​​ശേ​​​​ഷം അ​​​​തി​​​​ന​​​​ക​​​​ത്താ​​​​ണ് സ്വ​​​​ർ​​​​ണം ഒ​​​​ളി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

Read More

നെടുമ്പാശേരിയിൽ മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടിയത് 14.1 കിലോ സ്വർണം; തമിഴ്നാട് സ്വദേശികളിൽ നിന്ന് പിടിച്ചെടുത്തത് 2 കോടി രൂപയുടെ സ്വർണം

  നെ​ടു​മ്പാ​ശേ​രി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ​നി​ന്ന് 14 .1 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ട് ഐ​ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 6.32 കോ​ടി രൂ​പ വി​ല​വ​രും. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ 23ന് 2.75 ​കോ​ടി രൂ​പ വി​ല​യു​ള്ള ആ​റു കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ചി​രു​ന്നു. മാ​ലി​യി​ൽ നി​ന്നെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ടോ​യ്‌​ല​റ്റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഇ​ത് കൊ​ണ്ടു​വ​ന്ന യാ​ത്ര​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ല. 24ന് ​മും​ബൈ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​ർ 6454 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​ന് വി​പ​ണി​യി​ൽ 2.6 കോ​ടി രൂ​പ വി​ല​യു​ണ്ട്. ഈ ​സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള​താ​യി…

Read More

മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 40 ലക്ഷം രൂപയുടെ സ്വര്‍ണം ! യാത്രക്കാരന്‍ അറസ്റ്റില്‍…

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് കുടുങ്ങിയത്. 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. ചെന്നെ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ ഡിസംബറില്‍ 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ജനുവരിയില്‍ മാത്രം ഒമ്പത് കിലോഗ്രാം സ്വര്‍ണവും കസ്റ്റംസ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Read More

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പതിവായി വിദേശയാത്ര ! ഒപ്പം സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തും;കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവാവ് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിദേശയാത്ര പതിവാക്കിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അബ്ദുള്‍ഹമീദ് (38) ആണ് കോഴിക്കോട് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 46,000 ഇന്ത്യന്‍ രൂപയും 19,000 സൗദി റിയാലും കണ്ടെടുത്തു. എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനാണ് ഇയാള്‍ കരിപ്പൂരെത്തിയത്. എമിഗ്രേഷന്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി കണ്ടെത്തി. ജൂലായ് 20ന് ഇയാള്‍ കരിപ്പൂര്‍വഴി ഷാര്‍ജയിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ 14 ദിവസം ചുരുങ്ങിയത് ഓരോയിടത്തും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഷാര്‍ജയിലോ കേരളത്തിലോ ഇയാള്‍ ഒരിക്കല്‍ പോലും ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുമില്ല. 2020 മാര്‍ച്ച് 31 വരെ വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് വന്ദേ…

Read More

സ്വര്‍ണക്കടക്കാരുടെ ചങ്കിടിക്കുന്നു ! കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാന്‍ എല്ലാ ജ്യൂവലറിയിലും കയറാനൊരുങ്ങി കസ്റ്റംസ്; വരും ദിവസങ്ങളില്‍ വമ്പന്‍ടിസ്റ്റുകളുണ്ടാവുമെന്ന് സൂചന…

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ശക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ജ്യുവലറികളിലും കയറി കണക്കില്‍ പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാനൊരുങ്ങി കസ്റ്റംസ്. ഇന്നലെ അരക്കിണര്‍ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്തോടെ നിരവധി കടകള്‍ സംശയ നിഴലിലാണ്. കൊടുവള്ളിയിലെ നിരവധി കേന്ദ്രങ്ങളില്‍ ഇനിയും റെയ്ഡ് തുടരും. ഇതിനൊപ്പം യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുള്ള സ്വര്‍ണ്ണ കടകളിലേക്കും അന്വേഷണം നീളും. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ കസ്റ്റംസ് പരിശോധന നടന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തത്. മുഴുവന്‍ സ്വര്‍ണ്ണവും കള്ളക്കടത്തിലൂടെ എത്തിയതെന്നതാണ് വിലയിരുത്തല്‍. ഇങ്ങനെ ഓരോ കടയിലും എത്തി കണക്കില്‍ ഇല്ലാത്ത സ്വര്‍ണം പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍ ഉടനീളം ഈ പ്രക്രിയ…

Read More

ഈശ്വരാ കുടുംബം മുഴുവന്‍ കള്ളന്മാരാണോ ! കുടുംബത്തോടെ സ്വര്‍ണം കടത്തുന്നവര്‍ നിരവധി;വിസിറ്റിംഗ് വിസയില്‍ പറന്നു നടന്ന് സ്വര്‍ണം കടത്തുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നു; കാരിയര്‍മാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളും സജീവം…

സംസ്ഥാനത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വന്‍ ലോബി. പലരും കുടുംബത്തോടെയാണ് സ്വര്‍ണം കടത്തുന്നത്. സ്വര്‍ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് ഈ മേഖലയില്‍ വിജയം കൊയ്യുന്നത്. ഒരാള്‍ തന്റെ ഐഡിയ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കില്ല. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ ചെലവെല്ലാം കഴിഞ്ഞ് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ലാഭം കിട്ടും. ചിലപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ധാരണയുണ്ടാക്കിയായിരിക്കും സ്വര്‍ണക്കടത്ത്. അപ്പോള്‍ അവര്‍ക്കും വീതം കൊടുക്കേണ്ടി വരും. ഇപ്പോള്‍ ഈ വഴിയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഗോള്‍ഡ് കാരിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ഏജന്‍സി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഒട്ടുമിക്കവരും പണത്തിന്റെ പ്രലോഭനത്തില്‍ മയങ്ങിയാണ് കാരിയര്‍മാരാകുന്നതെങ്കിലും ചിലരെ ഭീഷണിപ്പെടുത്തി കാരിയര്‍മാരാക്കുന്നുണ്ടെന്നാണ് വിവരം. ഗള്‍ഫില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഏജന്റുമാര്‍ മുഖ്യമായും നോട്ടമിടുന്നത്. പിടിക്കപ്പെട്ടാല്‍ പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യും. വിസിറ്റിംഗ് വിസയ്ക്ക് പോകുന്ന സ്ത്രീകളും പുരുഷന്മാരുമടക്കം…

Read More

സ്വപ്‌ന സുരേഷ് ഒളിവില്‍ ! യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ ഇവര്‍ക്ക് ഒരു ഇടപാടില്‍ കിട്ടിയിരുന്നത് 25 ലക്ഷം രൂപ…

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍. യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന നിലവില്‍ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണവസ്തുവെന്ന പേരിലെത്തിയ ബാഗേജ് രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. എന്നറിയപ്പെട്ടിരുന്ന…

Read More

ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ കൊടും തീവ്രവാദ ഗ്രൂപ്പുകള്‍ ! എല്ലാം നിയന്ത്രിക്കുന്നത് ദാവൂദിന്റെ അനുയായി നദിം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കൊടുംതീവ്രവാദ ഗ്രൂപ്പുകളെന്ന് വിവരം. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ദുബായിലെ റോയല്‍ ജുവലറിയടക്കം ചില സ്വര്‍ണാഭരണ വിനിമയ സ്ഥാപനങ്ങള്‍, ഇന്ത്യയിലെ ജുവലറി ഉടമയായ മനോജ് ഗിരിധര്‍ലാല്‍ ജെയിന്‍, ഹാപ്പി അരവിന്ദ് കുമാര്‍, ഹവാല ഇടപാടുകാരന്‍ അഹുല്‍ ഫത്തേവാല എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തിലെ നല്ലൊരു പങ്കും നടക്കുന്നത് നേപ്പാള്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റോഡ് മാര്‍ഗമാണ്. കള്ളക്കടത്ത് സ്വര്‍ണവുമായി കാരിയര്‍മാര്‍ നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിലെത്തിയാല്‍ റോഡ് മാര്‍ഗം ഇന്ത്യന്‍ അതിര്‍ത്തി കടത്തിവിടാന്‍ പ്രത്യേക വാഹനങ്ങളുണ്ടാകും. ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുചരന്‍ നദീം. ഇവിടേക്കു മയക്കുമരുന്ന് കടത്തുന്നതും പാകിസ്താന്‍ സ്വദേശിയായ ഇയാള്‍ നേതൃത്വം നല്‍കുന്ന ശൃംഖലയാണെന്നും എഫ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തേക്കുള്ള സ്വര്‍ണം കള്ളക്കടത്തിനു പിന്നില്‍ തീവ്രവാദ…

Read More