സ്വപ്നയുമായി അടുത്ത ബന്ധം;സ്വ​ർ​ണ​ക്ക​ട​ത്ത് കേസിൽ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക​സ്റ്റം​സ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക​സ്റ്റം​സ്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷു​മാ​യി ശി​വ​ശ​ങ്ക​റി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ശി​വ​ശ​ങ്ക​റി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ൾ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, കേസ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​ന​മായി. പ​ണം കൈ​മാ​റ്റം വി​ദേ​ശ​ത്ത് ന​ട​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

Related posts

Leave a Comment