ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്രതിഷേധിച്ച്സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വാ​ഹ​ന​പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി പ​ണി​മു​ട​ക്കും. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക, ഓ​ട്ടോ- ടാ​ക്സി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, പെ‌​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ക, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment