മലദ്വാരത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് ഏറ്റെടുത്ത് മലയാളി യുവാക്കളും;  വിദേശത്തെ താമസവും കൈനിറയെ പണവും ലഭിക്കുമെന്നതാണ് യുവാക്കളെ ആകർഷിക്കുന്നതെന്ന് ഡിഐഐ ഉദ്യോഗസ്ഥർ

കോ​ഴി​ക്കോ​ട്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് ഏ​റ്റെ​ടു​ത്ത് മ​ല​യാ​ളി​ക​ള്‍. വ​ര്‍​ഷ​ങ്ങ​ളോ​ളം ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ല്‍ മ​ല​ദ്വാ​ര​ത്തി​ലാ​ക്കി സ്വ​ര്‍​ണം എ​ത്തി​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ള്‍ വ്യാ​പ​ക​മാ​യി ഇ​ത്ത​ര​ത്തി​ല്‍ സ്വ​ര്‍​ണം കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. കു​റ​ഞ്ഞ അ​ള​വി​ലാ​ണ് ഇ​പ്ര​കാ​രം സ്വ​ര്‍​ണം കൊ​ണ്ടു​വ​രു​ന്ന​ത്.

പ​ര​മാ​വ​ധി 500 ഗ്രാ​മാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തി​ന് 15,000 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കും. കൂ​ടാ​തെ വാ​ഹ​ക​ര്‍​ക്ക് വി​ദേ​ശ​ത്ത് താ​മ​സ​ത്തി​നു​ള്ള സൗ​ക​ര്യ​വും ടി​ക്ക​റ്റും സൗ​ജ​ന്യ​മാ​യി ന​ല്‍​കും. കു​റ​ഞ്ഞ അ​ള​വി​ലാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ലും കൂ​ടു​ത​ല്‍ അ​ള​വ് എ​ത്തു​ന്നു​ണ്ട്. കു​റ​ഞ്ഞ അ​ള​വി​ല്‍ കൊ​ണ്ടു​വ​രു​ന്ന​വ​രെ ക​ണ്ടെത്തി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ളും ഏ​റെ​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു .

Related posts