തേൻ മിഠായിയിൽ തേൻ ഇല്ല; മലയാളികൾ ആസ്വദിച്ച് കഴിച്ചിരുന്ന തേൻ മിഠായി ഉണ്ടാക്കുന്നത് കണ്ടാൽ പിന്നൊരിക്കലും കഴിക്കില്ല

സമീപകാലത്ത് നിരവധി പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലഘുഭക്ഷണങ്ങൾ മുതൽ കേക്ക്, ഐസ്ക്രീം പോലുള്ള മധുര പലഹാരങ്ങൾ വരെ അവയിൽപ്പെടുന്നു.

എന്നാൽ ഇത് ഉണ്ടാക്കുമ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ചേരുവകൾ, ശുചിത്വമില്ലായ്മ എന്നിവയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് ആളുകൾക്ക് വളരെ ആശങ്ക ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ കാഴ്ചക്കാരെ അലോസരപ്പെടുത്തുന്ന മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തവണ ‘തേൻ മിഠായി’  എന്നറിയപ്പെടുന്ന ഒരു ചുവന്ന മധുരപലഹാരം പാകംചെയ്യുന്ന ഓരോ ഘട്ടങ്ങളാണ് കാണിക്കുന്നത്.

വീഡിയോയിൽ ഒരു നിർമ്മാണ യൂണിറ്റിലെ ഒരാൾ  പാത്രത്തിൽ വെള്ളവും മാവും ചേർക്കുന്നു. വ്യക്തി തന്‍റെ  കൈകൊണ്ട് എല്ലാ ചേരുവകളും സംയോജിപ്പിച്ച് കട്ടിയുള്ള മാവ് ഉണ്ടാക്കുന്നു. പിന്നീട് അയാൾ കുഴച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിന്മേൽ എണ്ണയോ നെയ്യോ ഒഴിക്കുന്നു.

അതിനുശേഷം മാവ് എടുത്ത് ഒരു പ്രതലത്തിൽ വിതറുന്നു. പിന്നാലെ റോളിംഗ് പിൻ ഉപയോഗിച്ച് കുഴച്ച മാവ് തുല്യമായി പരത്തുന്നു. അടുത്തതായി ഒരു ചെറിയ ഹാൻഡ്‌ഹെൽഡ് ഉപകരണം ഉപയോഗിച്ച്  പരന്ന മാവ് തുളച്ച്  മിഠായി കഷണങ്ങൾ ഉണ്ടാക്കുന്നു. ഈ ചെറിയ കഷണങ്ങൾ വറുത്തതിനുശേഷം പഞ്ചസാര പാനിയിൽ മുക്കിവയ്ക്കുന്നു.  ഒടുവിൽ അവ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു. 

വീഡിയോ ഇതുവരെ 34 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. ഈ ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെ ശുചിത്വത്തെക്കുറിച്ചും ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ചും ആളുകൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് തങ്ങൾ ആസ്വദിച്ചിരുന്ന ഈ മിഠായി ഇത്തരത്തിലാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞവർ നിരാശ പ്രകടിപ്പിച്ചു. 

ഇത് ആരോഗ്യകരമല്ല. ബാല്യകാല ഓർമ്മകൾ നിമിഷങ്ങൾക്കുള്ളിൽ നശിച്ചു!!!!” ഇനി ഒരിക്കലും ഇത് കഴിക്കില്ല.”ഇത് കുട്ടിക്കാലത്തെ പ്രിയപ്പെട്ട മധുരമായതിനാൽ ഞാൻ ഇപ്പോഴും ഇടയ്ക്കിടെ ഒന്നോ രണ്ടോ കഴിക്കുമായിരുന്നു, ഇപ്പോൾ വിടപറയാൻ സമയമായി.””തേനെവിടെ?” “തേൻ മിഠായിയിൽ തേനില്ല. കുട്ടിക്കാലം മുതൽ ഞാൻ ചതിക്കപ്പെട്ടു. ഇങ്ങനെയുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment