അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്നു; സ്വ​ര്‍​ണ​ക്കു​തി​പ്പും തു​ട​രു​ന്നു; ഇ​ന്ന​ത്തെ സ്വ​ർ​ണ​വി​ല ഞെ​ട്ടി​ക്കു​ന്ന​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് മു​ന്നേ​റു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,440 രൂ​പ​യും, പ​വ​ന് 59,520 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 25 ഡോ​ള​റി​ല്‍ അ​ധി​കം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര സ്വ​ര്‍​ണ വി​ല​യി​ലും കു​തി​പ്പ് തു​ട​രു​ന്ന​ത്.

18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 55 രൂ​പ വ​ര്‍​ധി​ച്ച് 6,130 രൂ​പ​യാ​യി. 24 കാ​ര​റ്റ് ത​ങ്ക​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 83.5ല​ക്ഷം രൂ​പ​യാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2778 ഡോ​ള​റും ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 84.07 ആ​ണ്.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കും​തോ​റും സ്വ​ര്‍​ണ​വി​ല​യും വ​ര്‍​ധി​ക്കു​ക​യാ​ണ്. ന​വം​ബ​ര്‍ അ​ഞ്ചി​ന് മു​മ്പ് ത​ന്നെ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2800 ഡോ​ള​ര്‍ മ​റി​ക​ട​ന്ന് മു​ന്നോ​ട്ട് കു​തി​ക്കും എ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ലാ​ക​മാ​നം സ്വ​ര്‍​ണം ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ വാ​ങ്ങി​ക്കൂ​ട്ടു​ക​യാ​ണെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ടെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്. അ​ബ്ദു​ൾ നാ​സ​ര്‍ പ​റ​ഞ്ഞു.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment