ത​ല​ശേ​രി​യി​ൽ ഹ​ൽ​വ രൂ​പ​ത്തി​ലാ​ക്കി​യ മൂ​ന്നു​കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

ത​ല​ശേ​രി: ഹൈ​ഡ്രോ​ളി​ക് പ്ര​സിം​ഗി​ലൂ​ടെ ഹ​ൽ​വ രൂ​പ​ത്തി​ലാ​ക്കി​യ മൂ​ന്നു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്നു രാ​വി​ലെ ത​ല​ശേ​രി മാ​ഹി റോ​ഡി​ൽ ഹു​സ​ൻ​മൊ​ട്ട​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണു സ്വ​കാ​ര്യ​ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ന​ടാ​ൽ മൊ​ടോ​ൺ വീ​ട്ടി​ൽ സു​ജീ​ഷി​നെ (21) എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണൂ​ർ കോ​യ​ന്പ​ത്തൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന സു​ജീ​ഷി​ന്‍റെ ഷോ​ൾ​ഡ​ർ ബാ​ഗി​ൽ തൂ​ക്കി​യി​ട്ട നി​ല​യി​ലാ​ണു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ ഇ​ന്നു വ​ട​ക​ര ന​ർ​കോ​ട്ടി​ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ​ട​ക്കേ​മ​ല​ബാ​ർ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൻ ക​ഞ്ചാ​വ് ശൃം​ഖ​ല​യെ കു​റി​ച്ചു പ്ര​തി​യി​ൽ​നി​ന്ന് വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ക്സൈ​സ് സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.പ്ര​തി​യു​ടെ വീ​ട്ടി​ലും പ​രി​സ​ര​ത്തും എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts