27 ലക്ഷത്തിന്റെ വാച്ച്, അകമ്പടിയായി ആഡംബര വാഹനങ്ങളും! സ്വര്‍ണത്തില്‍ കുളിച്ച് ഗോള്‍ഡന്‍ ബാബ വീണ്ടുമെത്തി; വൈറലായി വീഡിയോയും ചിത്രങ്ങളും

ആറു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ധരിച്ച് ഗോള്‍ഡന്‍ ബാബ വീണ്ടുമെത്തിയിരിക്കുന്നു. സില്‍വര്‍ ജൂബിലി കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നതിനായാണ് തന്റെ ഇരുപത് കിലോ സ്വര്‍ണം ധരിച്ച് ബാബ ഇത്തവണ എത്തിയിരിക്കുന്നത്. ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ശിവഭക്ത തീര്‍ത്ഥാടകരുടെ ഘോഷയാത്രയാണിത്.

ഇരുപതു കിലോ സ്വര്‍ണം ധരിച്ചെത്തിയ ബാബ 25-ാം തവണയാണ് യാത്രയില്‍ പങ്കെടുക്കുന്നത്. സ്വര്‍ണത്തിനു പുറമേ 27 ലക്ഷം വിലയുളള റോളക്‌സ് വാച്ചും ബാബയുടെ കൈയ്യിലുണ്ട്. ഒരു ബിഎംഡബ്ല്യു, മൂന്നു ഫോര്‍ചുണേഴ്‌സ്, രണ്ടു ഓഡി, രണ്ടു ഇന്നോവ കാറുകളും ബാബയുടെ യാത്രാ സംഘത്തിനൊപ്പമുണ്ട്.

2016 ല്‍ ഘോഷയാത്രക്ക് എത്തിയപ്പോള്‍ 12 കിലോ സ്വര്‍ണമായിരുന്നു ഗോള്‍ഡന്‍ ബാബ ധരിച്ചത്. 2017 ലാകട്ടെ 14.5 കിലോ സ്വര്‍ണമായിരുന്നു ബാബയുടെ ദേഹത്ത് ഉണ്ടായിരുന്നത്. സ്വര്‍ണത്തോടുളള ഇഷ്ടക്കൂടുതല്‍ കാരണമാണ് സുധീര്‍ കുമാര്‍ മക്കഡ് എന്ന ഡല്‍ഹിക്കാരന്‍ വ്യവസായി ബാബയായപ്പോള്‍ ഗോള്‍ഡന്‍ ബാബ എന്ന പേര് സ്വയം സ്വീകരിച്ചത്. സ്വര്‍ണം തന്റെ ബലഹീനതയാണെന്നും അതില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ആഡംബര വാഹനങ്ങളിലെ യാത്രയ്ക്കായി പ്രതിവര്‍ഷം ഒരു കോടി രൂപയാണ് ഗോള്‍ഡന്‍ സ്വാമി ചെലവഴിക്കുന്നത്.

https://youtu.be/TYKpbwsAi94

Related posts