14 കിലോ സ്വര്‍ണത്തിന്റെ വസ്ത്രമണിഞ്ഞ് നടിയുടെ ഫസ്റ്റ് പോസ്റ്റര്‍

Golden_lehenga

തെലുങ്ക് നടി പ്രാഗ്യ ജെയ്‌സ്വാളിന്റെ പുതിയ ചിത്രമായ ഓം നമോ വെങ്കടേശയയുടെ ഫസ്റ്റ് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കാര്യം മറ്റൊന്നുമല്ല, സ്വര്‍ണം കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് പ്രാഗ്യ പോസ്റ്ററിലെത്തിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 14 കിലോ സ്വര്‍ണം.

ബാബാ ഹാതി റാമിന്റെ ജീവിതകഥയെ ആസ്ഥാനമാക്കിയുള്ള ഓം നമോ വെങ്കടേശായ കെ. രാഘവേന്ദ്ര റാവുവാണ് സംവിധാനം ചെയ്യുന്നത്. പ്രാഗ്യയ്ക്കു പുറമേ നാഗാര്‍ജുന അക്കിനേനി, അനുഷ്ക ഷെട്ടി, വിമല രാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Related posts