ഗോൾഡ് എന്ന് കേൾക്കുന്പോൾത്തന്നെ ദേഹം മുഴുവൻ സ്വർണം ധരിച്ചെത്തുന്ന പല്ലപ്പു സുരേഷ് കുമാർ എന്ന മനുഷ്യന്റെ മുഖമാകും മിക്കവരുടേയും മനസിൽ ആദ്യമെത്തുന്നത്. ‘ഗോൾഡ് മാൻ സൂര്യ ഭായ്’ അഥവാ ‘സ്വർണ മനുഷ്യൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
ഇദ്ദേഹത്തിന്റെ കഴുത്തിലും കൈയിലുമെല്ലാം നിറയെ സ്വർണാഭരണങ്ങളായിരുന്നു. എന്നാൽ ഈ സ്വർണാഭരണങ്ങൾ ശരിക്കും സ്വർണമല്ല പകരം ചെമ്പാണ് എന്ന് തെളിഞ്ഞിരിക്കയാണ് വെള്ള വസ്ത്രം ധരിച്ച് ദേഹം മൊത്തം ആഭരണങ്ങളുമായി പുറത്തിറങ്ങാറുള്ള സുരേഷ് കുമാർ വളരെ പെട്ടെന്ന്തന്നെ ആളുകളുടെ മനസിൽ ഇടം നേടിയിരുന്നു.
ജിം ഇൻസ്ട്രക്ടറായ ഇദ്ദേഹംപലപ്പോഴും യൂട്യൂബ് അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നത് ഈ സ്വർണാഭരണങ്ങളും ധരിച്ചാണ്. ഇതെല്ലാം കൊണ്ടുതന്നെ ഇയാൾ പലപ്പോഴും വൈറലായി മാറിയിരുന്നു.
ഡൽഹി വിമാനത്താവളത്തിൽവച്ച് 2.3 കോടി വിലമതിക്കുന്ന 1.4 കിലോ സ്വർണവുമായി വിജയ് കുമാർ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ വിജയ് കുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് അന്വേഷണം സുരേഷ് കുമാറിലേക്കും നീളാൻ കാരണമായത്.
