തോല്‍വികള്‍ പാഠം പഠിപ്പിച്ചു! ഗോപീചന്ദുമായി തെറ്റിപ്പിരിഞ്ഞുപോയ സൈന തിരികെയെത്തുന്നു! പഴഞ്ചനെന്ന് വിളിച്ച് ഉപേക്ഷിച്ചുപോയ ഗുരുവിന്റെയടുത്തേയ്ക്ക് തിരിച്ചുവരാന്‍ സൈനയെ പ്രേരിപ്പിച്ചതിതൊക്കെ

ആയിരിക്കുന്ന മേഖലയില്‍ തിളങ്ങി തുടങ്ങുമ്പോള്‍ അഹങ്കാരം തലപൊക്കി തുടങ്ങും. ഇത്തരത്തില്‍ താനെന്തൊക്കെയോ ആയി എന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് സൈന നെഹ്‌വാള്‍ എന്ന ബാഡ്മിന്റണ്‍ താരം അതുവരെ തന്നെ പരിശീലിപ്പിച്ചിരുന്ന പുല്ലേലാ ഗോപീചന്ദ് എന്ന ഗുരുവിന്റെ ശിക്ഷണത്തിലും പരിശീലനത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ട് അക്കാഡമി വിട്ടുപോയി, വിമല്‍കുമാര്‍ എന്ന കോച്ചിന്റെ കീഴില്‍ ശിഷ്യയായി ചേര്‍ന്നത്. ഗോപീചന്ദിന്റെ പരിശീലനരീതികള്‍ പഴഞ്ചനാണെന്നാണ് സൈന തുറന്നടിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സൈന വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുന്നു. കാരണം മറ്റൊന്നുമല്ല, ഗോപീചന്ദിന്റെ പരിശീലനരീതികള്‍ തന്നെയാണ് തനിക്ക് ഗുണം ചെയ്യുകയെന്ന് സൈന മനസിലാക്കിയിരിക്കുന്നു. പരിശീലകരെ പരസ്പരം മത്സരിപ്പിച്ചുകൊണ്ടുള്ള പരിശീലനമായിരുന്നു ഗോപീചന്ദ് നല്‍കിയിരുന്നത്. സൈനയെ സൈനയാക്കിയ ഗോപീചന്ദ് അക്കാഡമിയെ തള്ളിപ്പറഞ്ഞതിനാല്‍ ഹൈദരാബാദുകാരുടെയിടയിലും സൈന അഹങ്കാരിയായി. അതോടെ ആരാധകരുടെ പിന്തുണയും കുറഞ്ഞു. ലോകവേദികളിലും സൈനയൊഴികെ മറ്റെല്ലാവരും ഗോപീചന്ദിന്റെ ശിഷ്യര്‍ എന്ന രീതിയില്‍ ഒറ്റക്കെട്ടായി നിലനിന്നപ്പോള്‍ അവിടെയും സൈന ഒറ്റപ്പെട്ടു. അക്കാദമിയില്‍ സൈനയുടെ പിന്‍ഗാമിയായിരുന്ന സിന്ധു തുടര്‍ച്ചയായി സൈനയെ തോല്‍പ്പിക്കാന്‍ കൂടി തുടങ്ങിയതോടെ സൈനയുടെ തളര്‍ച്ച പൂര്‍ണ്ണതിയിലെത്തി. ഇതൊക്കെയാണ് ഒരു മടങ്ങിപ്പോക്കിന് സൈനയെ നിര്‍ബന്ധിതയാക്കിയത്.

Related posts