ഒരു വര്‍ഷത്തിനപ്പുറം സഹിച്ചിട്ടുണ്ട് ! അമ്പൂന് ഏഴു മാസം ഉള്ളപ്പോ പോന്നതാണ്; നാലു വർഷമായി വിവാഹമോചന കേസ് നടക്കുന്നു; തന്റെ ജീവിതം തുറന്നുപറഞ്ഞ്‌ ഗോപിക

ഗോപിക ഗോപിയെന്ന മൂവാറ്റുപുഴക്കാരി ബിഗ് ബോസിൽ എത്തുന്നത് കോമണർ ആയിട്ടാണ്.

ബാക്കിയുള്ള 17 മത്സരാർത്ഥികൾക്കൊപ്പം അതേ പ്രാധാന്യത്തോടെയാണ് ഗോപികയും ഷോയിൽ എത്തിയതും അവിടെ നിൽക്കുന്നതും.

മലയാളം ഷോയിലെ ആദ്യ കോമണർ മത്സരാർത്ഥിയാണ് ഗോപിക ഗോപി. 24കാരിയായ ഗോപിക കൊറിയർ സർവീസ് ഓഫീസിലാണ് ജോലി ചെയ്യുന്നത്.

സിംഗിൾ മദറായ ഗോപികയ്ക്ക് നാല് വയസ്സുള്ള മോനാണ് ഉള്ളത്. മകനോടൊപ്പം സന്തുഷ്ടജീവിതം നയിക്കുന്ന ഗോപിക ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച ആള് കൂടിയാണ്.

ശോഭയുടെ ഡിവോഴ്സ് കേസിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ആണ് താനും നാലു വർഷമായി ഇതിന്റെ പിറകെ ആണെന്ന് ഗോപിക പറയുന്നത്.

സാഗറുമായുള്ള സൗഹൃദത്തെ കുറിച്ചും, തനിക്കും സാഗറിനെ പോലെയൊരു ചങ്ക് ഉണ്ട് എന്നും അവനെ നോക്കുന്ന പോലെയാണ് സാഗർ എന്നും ഗോപിക പറയുന്നുണ്ട്.

ഈ സംസാരത്തിന്റെ ഇടയിലാണ് ഗോപിക തന്റെ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചും എല്ലാം വാചാലയാകുന്നത്.

4 വർഷമായി ഡിവോഴ്സ് കേസ് നടക്കുകയാണ്. ഇത്രയും വർഷമായി ഞാൻ പോരാട്ടത്തിൽ ആണ്. കുഞ്ഞിന് ഏഴുമാസം പ്രായം ഉള്ളപ്പോൾ ഞാൻ അവിടെ നിന്നും പോന്നതാണ്.

ഒരു വർഷക്കാലം എന്ന് പറയുന്നത് കോടി ജന്മങ്ങൾ അനുഭവിച്ചതിന് അപ്പുറം ആയിരുന്നു. ഇപ്പോഴും സ്ട്രഗിൾ ചെയ്യുകയാണ് എന്നും ഗോപിക സുഹൃത്തുക്കളോടായി പറയുന്നുണ്ട്. 

ഒരാൾ ഞോണ്ടിയാല്‍ തിരികെ ഞോണ്ടുന്ന പ്രകൃതം ആണ്. അല്ലാതെ ആരോടും കയറി മുട്ടാൻ ഒന്നും പോകുന്ന വ്യക്തിയല്ല ഗോപിക.

എല്ലാവരും എങ്ങനെ പെരുമാറുന്നോ അതിൽ നിന്നും ഇച്ചിരി കൂടുതൽ ആയി നിൽക്കും ആള്. പുള്ളിക്കാരത്തിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ഫീൽആയാൽ എന്തായാലും തിരികെ പറയും.

വളരെ ബോൾഡ് ആണ് ഗോപിക എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും ഗോപികയെ കുറിച്ച് പറയുന്നത്.

Related posts

Leave a Comment