നാട്ടിലെ പഴങ്കഥകളിലെ സുന്ദരിയേതേടി നാട്ടുകാർ..! ക​ഥ​ക​ളി വേ​ഷം കെ​ട്ടി​യ സ്ത്രീരൂ​പം ഭീ​തി പരത്തുന്നതായി പരാതി;  വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ പ​ക​ലു​പോ​ലും ത​നി​ച്ച് ന​ട​ക്കാ​ൻ  നാട്ടുകാർക്ക് ഭീതി

ത​ല​യോ​ല​പ്പ​റ​ന്പ്: ക​ഥ​ക​ളി വേ​ഷം കെ​ട്ടി​യ സ്ത്രീ ​രൂ​പം ഭീ​തി പ​ട​ർ​ത്തു​ന്ന​താ​യി പ​രാ​തി. ബ്ര​ഹ്മ​മം​ഗ​ലം മാ​ണി​ക്ക​വ​ല-​വ​ട​ക​ര റോ​ഡി​ൽ കാ​ര​ണം​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. കാ​ട്പി​ടി​ച്ച് കു​ത്ത​ നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വു​മു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്താ​ണ് നാ​ട്ടു​കാ​ർ സ്ത്രീ​രൂ​പം ക​ണ്ട​താ​യി പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഹ​രി ഇ​ല​വ​ന്തി​ക്ക​ൽ, കി​ഴ​ക്കേ​ട​ത്ത് ഓ​മ​ന, വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശെ​ൽ​വ​ൻ തു​ട​ങ്ങി​യ​വ​ർ സ​ത്രീ​രൂ​പം ക​ണ്ട​താ​യി പ​റ​യു​ന്നു. സം​ഭ​വ​ത്തെ​കു​റി​ച്ച് വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ പ​ക​ലു​പോ​ലും ത​നി​ച്ച് ന​ട​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് ഭ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

നാ​ട്ടു​കാ​രു​ടെ ഭീ​തി ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി.​സി. ഷ​ണ്‍​മു​ഖ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല​ന്ന് എ​സ്ഐ കെ.​ടി. തോ​മ​സ് പ​റ​ഞ്ഞു. എന്നാൽ ഇത് മോഷ്ടാക്കളുടെ പണിയാണോ എന്ന് നാട്ടുകാർ സംശയിക്കുന്നു.

Related posts