സം​സ്ഥാ​ന പാ​ത​യി​ലെ ഗോതമ്പ് റോഡിൽ കു​ണ്ടും കു​ഴി​യും മാത്രം; ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാകുന്നത്  പതിവ് കാഴ്ച

മു​ക്കം: കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ മു​ക്ക​ത്തി​ന​ടു​ത്ത് ഗോ​ത​മ്പ​റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ണ്ടും കു​ഴി​യും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ലി​യ കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

കാ​ല​വ​ർ​ഷം ക​ടു​ത്ത​തോ​ടെ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​ക​ൾ വ​ലു​താ​വാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന പാ​ത​യു​ടെ ഗോ​ത​മ്പ​റോ​ഡു മു​ത​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ അ​ക​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഈ ​പാ​ത​യി​ലെ കു​ണ്ടും കു​ഴി​യും കാ​ര​ണം അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ലെ ഗോ​ത​മ്പ​റോ​ഡും സ​മീ​പ​ത്തു​മു​ള്ള റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഗോ​ത​മ്പ​റോ​ഡ് ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ലിം ജീ​റോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​ശ്റ​ഫ്, ബാ​വ പ​വ​ർ​വേ​ൾ​ഡ്, ശ​ഫീ​ഖ് പ​ള്ളി​ത്തൊ​ടി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts