​ഇന്‍റ​ര്‍ മ​യാ​മി​ക്കു​വേ​ണ്ടി മെ​സി​യു​ടെ അ​ര​ങ്ങേ​റ്റ മത്സരം നാ​ളെ

 

മ​യാ​മി: അ​മേ​രി​ക്ക​യി​ലെ മേ​ജ​ര്‍ സോ​ക്ക​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു​വേ​ണ്ടി​യു​ള്ള അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ര​ങ്ങേ​റ്റം ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ പു​ല​ര്‍​ച്ചെ 5.30ന്. ​

ലീ​ഗ്‌​സ് ക​പ്പ് ഗ്രൂ​പ്പ് ജെ​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി മെ​ക്‌​സി​ക്ക​ന്‍ ക്ല​ബ്ബാ​യ ക്രൂ​സ് അ​സൂ​ളു​മാ​യി ഇ​റ​ങ്ങു​മ്പോ​ള്‍ ടീ​മി​നൊ​പ്പം ല​യ​ണ​ല്‍ മെ​സി​യു​മു​ണ്ടാ​കും.

എ​ന്നാ​ല്‍, സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ മെ​സി ഇ​റ​ങ്ങി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​ന്‍റ​ര്‍ മ​യാ​മി ഉ​ട​മ​യും ഇം​ഗ്ലീ​ഷ് മു​ന്‍ താ​ര​വു​മാ​യ ഡേ​വി​ഡ് ബെ​ക്കാ​മും ക്ല​ബ് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ജെ​റാ​ര്‍​ഡൊ മാ​ര്‍​ട്ടി​നൊ​യും ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളാ​ണ് ന​ല്‍​കി​യ​ത്.

മെ​സി​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​ര്‍​ന്നു. 90 ല​ക്ഷം രൂ​പ​യാ​ണ് (1,10,000 ഡോ​ള​ര്‍) നി​ല​വി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യും ക്രൂ​സ് അ​സൂ​ളും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ല​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 40,000 രൂ​പ​യ്ക്കു​ള്ള (487 ഡോ​ള​ര്‍) ടി​ക്ക​റ്റും ല​ഭ്യ​മാ​ണ്.

ല​യ​ണ​ല്‍ മെ​സി​യും ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ സ​ഹ​താ​ര​വു​മാ​യി​രു​ന്ന സെ​ര്‍​ജി​യൊ ബു​സ്‌​ക്വെ​റ്റ​സും ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍റ​ര്‍ മ​യാ​മി​ക്കൊ​പ്പം ത​ങ്ങ​ളു​ടെ ആ​ദ്യ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.

സ്പാ​നി​ഷ് താ​ര​മാ​യ ബു​സ്‌​ക്വെ​റ്റ്‌​സ് ബാ​ഴ്‌​സ​ലോ​ണ​യി​ല്‍​നി​ന്നാ​ണ് ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലെ​ത്തി​യ​ത്. ബു​സ്‌​ക്വെ​റ്റ്‌​സും ക്രൂ​സ് അ​സൂ​ളി​നെ​തി​രാ​യ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ലു​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്‍റ​ര്‍ മ​യാ​മി​യി​ല്‍ ല​യ​ണ​ല്‍ മെ​സി​യെ അ​വ​ത​രി​പ്പി​ച്ച​ത് ലോ​ക​ത്താ​ക​മാ​ന​മാ​യി 3.5 ബി​ല്യ​ണ്‍ ആ​ളു​ക​ള്‍ ക​ണ്ട​താ​യാ​ണ് ക​ണ​ക്ക്.

പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ സൗ​ദി ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ കു​റി​ക്ക​പ്പെ​ട്ട മൂ​ന്ന് ബി​ല്യ​ണ്‍ വ്യൂ​വ​ര്‍​ഷി​പ്പ് എ​ന്ന റി​ക്കാ​ര്‍​ഡും ഇ​തോ​ടെ ത​ക​ര്‍​ന്നു.

Related posts

Leave a Comment