ഞ​ങ്ങ​ളും ക​മ്യൂ​ണി​സ്റ്റാ… എം.​വി.​ഗോ​വി​ന്ദ​ന്‍റെ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ. ധ​ർ​മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ മ​മ്പ​റ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്നു​ള്ള 200 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശം​സ​ക​ൾ എ​ന്ന് ഹി​ന്ദി ഭാ​ഷ​യി​ലെ​ഴു​തി​യ ബാ​ന​റും എ​ൽ​ഡി​എ​ഫ് സി​ന്ദാ​ബാ​ദ് എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജാ​ഥ​യെ വ​ര​വേ​റ്റ​ത്.

തു​ട​ർ​ന്ന് ജാ​ഥാ ക്യാ​പ്റ്റ​നാ​യ എം.​വി.​ഗോ​വി​ന്ദ​നെ ഇ​വ​ർ ചു​വ​ന്ന ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് എം.​വി.​ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യ​ത്

Related posts

Leave a Comment