ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ സാ​യാ​ഹ്ന​വ​സ്ത്രം വി​റ്റു; വില കേട്ട് ഞെട്ടി സെെബർ ലോകം

കാ​ലി​ഫോ​ർ​ണി​യ: ഡ​യാ​ന രാ​ജ​കു​മാ​രി ഈ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞി​ട്ടു കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ടെ​ങ്കി​ലും ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ഇ​ട​യ്ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ൽ രാ​ജ​കു​മാ​രി​യു​ടെ ടു ​പീ​സ് വെ​ൽ​വെ​റ്റ് വ​സ്ത്രം റി​ക്കാ​ർ​ഡ് വി​ല​യ്ക്കു ലേ​ല​ത്തി​ൽ വി​റ്റ​താ​ണു വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്.

ഹോ​ളി​വു​ഡ് ലെ​ജ​ൻ​ഡ്‌​സ് ഇ​വ​ന്‍റി​ൽ ജൂ​ലി​യ​ൻ​സ് ഓ​ക്ഷ​ൻ​സ് എ​ന്ന ലേ​ല​ക്ക​മ്പ​നി​യാ​ണ് രാ​ജ​കു​മാ​രി​യു​ടെ വ​സ്ത്രം ലേ​ല​ത്തി​ൽ വി​റ്റ​ഴി​ച്ച​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബെ​വ​ർ​ലി ഹി​ൽ​സി​ൽ ന​ട​ന്ന വ​ലി​യ ഇ​വ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ലേ​ലം. 11,43,000 ഡോ​ള​ർ (ഏ​ക​ദേ​ശം ഒ​ന്പ​ത​ര കോ​ടി​യി​ലേ​റെ രൂ​പ) എ​ന്ന അ​ന്പ​ര​പ്പി​ക്കു​ന്ന തു​ക​യ്ക്കാ​ണ് വ​സ്ത്രം ലേ​ല​ത്തി​ൽ പോ​യ​ത്. ഈ ​വ​സ്ത്ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ വി​ല 1,00,000 ഡോ​ള​ർ (ഏ​ക​ദേ​ശം 80 ല​ക്ഷം രൂ​പ) ആ​ണെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്.

ഷോ​ൾ​ഡ​ർ പാ​ഡു​ക​ൾ, നീ​ല ഓ​ർ​ഗ​ൻ​സ പാ​വാ​ട, ബോ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഫാ​ഷ​ൻ ഈ​വ​നിം​ഗ് ഡ്ര​സാ​ണി​ത്. 1985ൽ ​ഇ​റ്റ​ലി​യി​ൽ ഒ​രു സാ​യാ​ഹ്ന​ത്തി​ലാ​ണ് ഈ ​നീ​ല ജാ​ക്വ​സ് അ​സാ​ഗു​റി രാ​ജ​കീ​യ​വ​സ്ത്രം ഡ​യാ​ന ധ​രി​ച്ച​ത്. 1961ൽ ​ജൂ​ലൈ ഒ​ന്നി​നു ജ​നി​ച്ച ഡ​യാ​ന രാ​ജ​കു​മാ​രി 1997 ഓ​ഗ​സ്റ്റ് 31നു ​കാ​റ​പ​ക​ട​ത്തി​ലാ​ണു മ​രി​ച്ച​ത്. മാ​ധ്യ​മ​വേ​ട്ട​യ്ക്കി​ര​യാ​യ വ​നി​ത​കൂ​ടി​യാ​ണു ഡ​യാ​ന.

Related posts

Leave a Comment