അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം; സോണിയ ഗാന്ധിക്ക് ക്ഷണം

ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി 22ന് ​അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്ക് സോ​ണി​യാ ഗാ​ന്ധി​ക്കും ക്ഷ​ണം. അ​യോ​ധ്യ ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ടെ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​യെ ക്ഷ​ണി​ച്ച​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​യും ക്ഷ​ണി​ച്ചെ​ന്നു ട്ര​സ്റ്റ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭ​ഗ​വ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തും.

ജ​നു​വ​രി 22ന് ​രാ​മ​ക്ഷേ​ത്ര​ത്തി​ൽ ന‌​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ​ച​ട​ങ്ങി​ന് അ​യോ​ധ്യ​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. 

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്. 

Related posts

Leave a Comment