പഴയ വാഹനം വില്‍ക്കാനായി ഉടമസ്ഥന്‍ ഗ്രാഫിക് വീഡിയോ തയാറാക്കി! മണിക്കൂറുകള്‍ക്കകം വീഡിയോ കണ്ടത് 25 ലക്ഷത്തില്‍പരം ആളുകള്‍; യൂട്യൂബില്‍ ഹിറ്റായ വീഡിയോ കാണാം

sell-old-car-ad-suzuki-vitara-1996-eugene-romanovsky-fb__700-png_1494242283_725x725സാധാരണഗതിയില്‍ പഴയ വാഹനം വില്‍ക്കാനുണ്ടെങ്കില്‍ പത്രത്തില്‍ പരസ്യം കൊടുക്കുകയോ സമൂഹമാധ്യമങ്ങളിലൂടെ ആളുകളുടെ ശ്രദ്ധയില്‍പെടുത്തുകയോ ആണ് ചെയ്യാറ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളെയൊക്കെ പഴഞ്ചന്‍ ആക്കികൊണ്ട് ലാറ്റ്‌വിയ സ്വദേശി ഗ്രാഫിക്സ് ഡിസൈനര്‍ യൂജിന്‍ റോമനോസ്‌കി ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ 1996 മോഡല്‍ സുസുക്കി വിറ്റാരെ വില്‍ക്കാനുണ്ടെന്ന് കാണിച്ചൊരു ഗ്രാഫിക് വീഡിയോ തയ്യാറാക്കി യൂട്യൂബിലിട്ടു.

വിറ്റാര വാങ്ങാന്‍ ആളുകള്‍ വന്നെന്നു മാത്രമല്ല വീഡിയോ വൈറലാകുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച സെക്കന്റ്ഹാന്‍ഡ് കാര്‍ പരസ്യം എന്ന പേരിലാണ് സമൂഹ മാധ്യമങ്ങള്‍ വീഡിയോയെ ഏറ്റെടുത്തിയിരിക്കുന്നത്. ബൈ മൈ വിറ്റാര എന്ന പേരില്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതുവരെ 25 ലക്ഷം ആളുകളാണ് കണ്ടത്. തന്റെ 96 മോഡല്‍ സുസുക്കി വിറ്റാര വില്‍ക്കാനാണ് യൂജിന്‍ വീഡിയോ തയ്യാറാക്കിയത്. വാഹനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറയുന്നതിനായി മരുഭൂമിയുടേയും ഹിമാലയത്തിന്റേയും പിന്നെ ചന്ദ്രനില്‍ വരെ യൂജിന്‍ വിറ്റാരയെ എത്തിക്കുന്നു. ജുറാസിക് പാര്‍ക്ക്, മാഡ് മാക്സ് ഫ്യൂരി തുടങ്ങിയ ചിത്രങ്ങളിലെ ദൃശ്യങ്ങളും ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ ഹിറ്റായതോടുകൂടി വാഹനത്തിന്റെ പ്രിയവും വര്‍ദ്ധിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. വാഹനത്തോട് താത്പര്യമില്ലാത്തവര്‍ പോലും ഈ വീഡിയോ തേടിപിടിച്ച് കാണുന്നുണ്ടെന്നാണ് അറിയുന്നത്.

Related posts