കളിക്കൂട്ടുകാരന്‍ പെരുമ്പാമ്പ് ! കൂറ്റന്‍ പെരുമ്പാമ്പുമായി കൊച്ചു പെണ്‍കുട്ടിയുടെ ചങ്ങാത്തം; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍…

പാമ്പിനെ പൊതുവെ എല്ലാവര്‍ക്കും ഭയമാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. അപ്പോള്‍ കൂറ്റന്‍ പെരുമ്പാനിനെ തീര്‍ച്ചയായും ഭയക്കും.

എന്നാല്‍ ഇവിടെ ഒരു കൂറ്റന്‍ പെരുമ്പാമ്പുമായി ചങ്ങാത്തത്തിലായിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി.

വളരെ കൂളായി പെരുമ്പാമ്പുമായി കളിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ചുവന്ന ടീ ഷര്‍ട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്.

കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു.

പാമ്പിനെ കണ്ട് പെണ്‍കുട്ടിക്ക് സന്തോഷമായി. ഭയങ്കര വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്.

പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്.

കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം.

സ്‌നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച് വിഡിയോ സോഷ്യല്‍ ലോകത്ത് അമ്പരപ്പും ആശങ്കയും നിറച്ചിട്ടുണ്ട്.

യാതൊരു ഭയവുമില്ലാതെ വമ്പന്‍ പെരുമ്പാമ്പിനൊപ്പം കളിക്കുന്ന പെണ്‍കുട്ടിയുടെ ധൈര്യം കണ്ട് അദ്ഭുതപ്പെടുകയാണ് പലരും.

അതേസമയം വിഡിയോ ചെയ്യുന്നതിനായി കുട്ടിയെ ഇത്ര അപകടകരമായ സാഹചര്യത്തില്‍ ഇരുത്തിയതിനെ എതിര്‍ത്തും പലരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment