കാ​ർ ഗ്രോ​ട്ടോ​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ; അപകടത്തിൽ പെട്ടത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി മടങ്ങിയവർ

groto

കു​റ​വി​ല​ങ്ങാ​ട്: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി മ​രി​ച്ച് മ​ണി​ക്കൂ​റി​നു​ള്ളി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഗ്രോ​ട്ടോ​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രു​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഐ​എ​സ്ആ​ർ​ഒ​യി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റാം ​സു​ന്ദ​ർ, ഭാ​ര്യ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​രു​വാ​യൂ​രി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ന​ന്പ്യാ​കു​ളം പി​യാ​ത്ത ജം​ഗ്ഷ​നി​ലെ ഗ്രോ​ട്ടോ​യി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​വി​ടെ മെ​യ്മാ​സ വ​ണ​ക്കാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ചി​രു​ന്ന പ​ന്ത​ൽ ത​ക​ർ​ത്തു. ഗ്രോ​ട്ടോ​യ്ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യെ​ങ്കി​ലും തി​രു​സ്വ​രൂ​പ​ത്തി​ന് ത​ക​ർ​ച്ച​യു​ണ്ടാ​യി​ട്ടി​ല്ല.

Related posts