ജീവനക്കാരുടെ കൂട്ടരാജി;കെഎസ്ആര്‍ടിസി സ്തംഭിച്ചു; 606 പേര്‍ രാജി വച്ചത് മറ്റു ജോലികള്‍ ലഭിച്ചതിനെത്തുടര്‍ന്ന്; ശമ്പളവും പെന്‍ഷനും മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഞെട്ടിച്ചുകൊണ്ട് ജീവനക്കാരുടെ കൂട്ടരാജി. 606പേരാണ് രാജിവച്ചൊഴിഞ്ഞത്. മറ്റുള്ള വകുപ്പുകളിലും മികച്ച ശമ്പളമുള്ള മറ്റു ജോലികളും ലഭിച്ചവരാണു രാജിവയ്ക്കാന്‍ അനുമതി തേടിയത്. ഇത്രയുംപേര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുന്നതു ചരിത്രത്തിലാദ്യ സംഭവമാണെന്നാണു റിപ്പോര്‍ട്ട്. ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണു ജീവനക്കാരെ മറ്റു ജോലികള്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവരുടെ രാജി മാനേജ്‌മെന്റ് അംഗീകരിച്ചു.

സാധാരണ മറ്റൊരു സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ ഈ സ്ഥാപനത്തില്‍നിന്നു പലരും രാജിവയ്ക്കാറുണ്ട്. അങ്ങനെ എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും രാജി വയ്ക്കാറുണ്ടെന്നുമാണു മാനേജ്‌മെന്റിന്റെ വിശദീകരണം. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്‌റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണു രാജിവച്ചത്. ഇവര്‍ വിവിധ കാലയളവില്‍ രാജിവച്ചവരായിരുന്നു. എന്നാല്‍ ഇവരുടെ രാജി അപേക്ഷ സ്വീകരിക്കാതെ നീട്ടികൊണ്ടു പോയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു.

 

Related posts