ഓ​പ്പ​റേ​ഷ​ൻ മൂ​ൺ​ലൈ​റ്റ്! ഹോ​ട്ട​ലുക​​ളി​ൽ രാ​ത്രി വ്യാ​പ​ക റെ​യ്ഡ്; കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി വ​കു​പ്പ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ഇ​ന്നു പു​ല​ർ​ച്ചെ വ​രെ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി.

ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന നി​കു​തി വെ​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഓ​പ്പ​റേ​ഷ​ൻ മൂ​ൺ​ലൈ​റ്റ് എ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 32 ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഹോ​ട്ട​ൽ ഉ​ട​മ​ക​ളി​ൽ പ​ല​രും നി​കു​തി പി​രി​ച്ചി​ട്ട് സ​ർ​ക്കാ​രി​ൽ അ​ട​യ്ക്കാ​തെ വെ​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ വ്യാ​പ​ക പ​രാ​തി​ക​ൾ ജി​എ​സ്ടി വ​കു​പ്പി​ന് ല​ഭി​ച്ചി​രു​ന്നു. ഹോ​ട്ട​ലു​ക​ൾ​ക്ക് ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​റ്റു​വ​ര​വ് 20 ല​ക്ഷം രൂ​പ​യാ​ണ്.

ചി​ല ഹോ​ട്ട​ലു​ക​ൾ വി​റ്റു​വ​ര​വ് മ​ന​പൂ​ർ​വം കു​റ​ച്ചു കാ​ണി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് നി​കു​തി പി​രി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത ചി​ല ഹോ​ട്ട​ലു​ക​ൾ നി​കു​തി​യും ഈ​ടാ​ക്കി​യ​താ​യും ഇ​ത് സ​ർ​ക്കാ​രി​ലേ​ക്കു ന​ൽ​കാ​തി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജി​എ​സ്ടി അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നാ​ല്‍​പ്പ​തോ​ളം ഓ​ഫി​സ​ര്‍​മാ​രും ഇ​രു​നൂ​റോ​ളം ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രും പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

Related posts

Leave a Comment