മധുര പ്രതികാരം… സി​പി​എ​മ്മി​നെ​യും ഇ​ട​തു സ​ർ​ക്കാ​രി​നെ​യും വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ച്ചു ജ​യി​ച്ചു: ജി .സുധാകരനു മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ഇ​ട​ത് എം​എ​ൽ​എ​മാ​രും

കോ​ട്ട​യം: സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ പ്രോ​ടെം സ്പീ​ക്ക​റാ​യി ഇ​ന്നു ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ വാ​തി​ൽ തു​റ​ക്കു​ന്ന​ത് മ​റ്റൊ​രു മ​ധു​ര​പ്ര​തി​കാ​ര​ത്തി​ന്. സി​പി​എ​മ്മി​നെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണ് ജി. ​സു​ധാ​ക​ര​ൻ.

ആ​ദ്യ ഘ​ട്ട​ത്തി​ൽ സി​പി​എ​മ്മി​ന് ഇ​തി​നെ​ക്കു​റി​ച്ചു കാ​ര്യ​മാ​യ ആ​ശ​ങ്ക ഇ​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​നു​ന​യ​ത്തി​നു വ​ഴ​ങ്ങു​മെ​ന്നും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ സു​ധാ​ക​ര​നെ വീ​ട്ടി​ൽ ചെ​ന്നു കാ​ണു​ക​യും കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച​പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പാ​ർ​ട്ടി​ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച സു​ധാ​ക​ര​ൻ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി.

കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കി. ഒ​ടു​വി​ൽ സി​പി​എ​മ്മി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ലം എ​ന്നു പ​റ​യാ​വു​ന്ന അ​മ്പ​ല​പ്പു​ഴ സി​പി​എ​മ്മി​നെ കൈ​വി​ട്ടു. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​ണ്ഡ​ലം സു​ധാ​ക​ര​ൻ പി​ടി​ച്ചു. ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രേ സം​സ്ഥാ​ന​ത്തു വീ​ശി​യ ത​രം​ഗ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ​യും വീ​ണു.

മ​ണ്ഡ​ലം സി​പി​എ​മ്മി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ച്ച​തി​നു പി​ന്നാ​ലെ ഇ​പ്പോ​ൾ പ്രോ ​ടെം സ്പീ​ക്ക​റാ​യി അ​ദ്ദേ​ഹ​ത്തെ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​തോ​ടെ മ​റ്റൊ​രു മ​ധു​ര​പ്ര​തി​കാ​ര​ത്തി​നും സു​ധാ​ക​ര​നു വ​ഴി തു​റ​ക്കു​ക​യാ​ണ്.

പ്രോ​ടെം സ്പീ​ക്ക​റു​ടെ മു​ന്നി​ൽ വേ​ണം എം​എ​ൽ​എ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ. സി​പി​എ​മ്മി​നെ​യും ഇ​ട​തു സ​ർ​ക്കാ​രി​നെ​യും വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ച്ചു ജ​യി​ച്ച​യാ​ളു​ടെ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ഇ​ട​ത് എം​എ​ൽ​എ​മാ​രും. ഇ​ട​തു വി​രു​ദ്ധ​ർ ഇ​തു വ​ലി​യ ആ​ഘോ​ഷ​മാ​ക്കി​യും മാ​റ്റി​യി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ടെം സ്പീ​ക്ക​റാ​യി ജി. ​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റു. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. നാ​ളെ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​മാ​ർ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

Related posts

Leave a Comment