നാ​ളെ​യാ​ണ് ആ ​മ​ധു​ര​പ്ര​തി​കാ​രം; എം​എ​ൽ​എ മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജി.​ സു​ധാ​ക​ര​ന്‍റെ മു​ന്നി​ൽ

കോ​ട്ട​യം: സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ പ്രോ​ടെം സ്പീ​ക്ക​റാ​യി ഇ​ന്നു ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ വാ​തി​ൽ തു​റ​ക്കു​ന്ന​ത് മ​റ്റൊ​രു മ​ധു​ര​പ്ര​തി​കാ​ര​ത്തി​ന്.

പ്രോ​ടെം സ്പീ​ക്ക​റു​ടെ മു​ന്നി​ൽ വേ​ണം എം​എ​ൽ​എ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ. സി​പി​എ​മ്മി​നെ​യും ഇ​ട​തു സ​ർ​ക്കാ​രി​നെ​യും വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ച്ചു ജ​യി​ച്ച​യാ​ളു​ടെ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ഇ​ട​ത് എം​എ​ൽ​എ​മാ​രും.

ഇ​ട​തു വി​രു​ദ്ധ​ർ ഇ​തു വ​ലി​യ ആ​ഘോ​ഷ​മാ​ക്കി​യും മാ​റ്റി​യി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ടെം സ്പീ​ക്ക​റാ​യി ജി. ​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റു. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. നാ​ളെ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​മാ​ർ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

Related posts

Leave a Comment