ബം​ഗാ​ളി​ൽ അ​വ​ർ ‘ഭാ​യി ഭാ​യി’..! ബി​ജെ​പി-​സി​പി​എം സ​ഖ്യ​ത്തി​ന് വ​ൻ​വി​ജ​യം

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ണ്ടാ​ക്കി​യ സ​ഖ്യ​ത്തി​ന് വ​ൻ​വി​ജ​യം.

മി​ഡ്നാ​പു​രി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 63 സീ​റ്റു​ക​ളി​ൽ 52 ലും ​സി​പി​എ​മ്മും ബി​ജെ​പി​യും ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച ബം​ഗാ​ൾ കോ ​ഓ​പ്പ​റേ​റ്റി​വ് ബ​ച്ചാ​വോ സ​മി​തി എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചു.

ന​ന്ദ​കു​മാ​ർ ബ്ലോ​ക്കി​ലെ ബ​ഹ്‍​രാം​പു​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ഗ്രി​ക​ൾ​ച​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

46 സീ​റ്റു​ക​ളി​ലേ​ക്കു പ​ത്രി​ക ന​ൽ​കി​യ തൃ​ണ​മൂ​ൽ 35 പ​ത്രി​ക​ക​ളും പി​ൻ​വ​ലി​ച്ചി​രു​ന്നു. പു​തി​യ സ​ഖ്യം സം​സ്ഥാ​ന​ത്തും ദേ​ശീ​യ ത​ല​ത്തി​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

Related posts

Leave a Comment