‌ഗൾഫിൽ വീട്ടു ജോലിക്കു കൊണ്ടുപോയ തന്നെ അറബിക്ക് വിറ്റെന്ന പരാതിയുമായി വീട്ടമ്മ; അവിടെ നേരിട്ടത് കൊടിയ പീഡനം; ഏജന്‍റുമാർക്കെതിരേ കേസ്

വൈ​പ്പി​ന്‍: ഗ​ള്‍​ഫി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഖ​ത്ത​റി​ലെ​ത്തി​ച്ച വീ​ട്ട​മ്മ​യെ അ​റ​ബി​ക്ക് വി​റ്റു എ​ന്ന പ​രാ​തി​യി​ല്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് മ​നു​ഷ്യ​ക്ക​ട​ത്തി​നു കേ​സെ​ടു​ത്തു.

ഗ​ള്‍​ഫി​ല്‍ വി​സ ത​ര​പ്പെ​ടു​ത്തു​ന്ന ഏ​ജ​ന്‍റുമാ​രാ​യ സ​ലീം, സ​ക്കീ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ വാ​ട​ക​യ്ക്കു താമസിക്കുന്ന വീ​ട്ട​മ്മ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

പ്ര​തി​ക​ളെ​ന്നാ​രോ​പി​ക്കു​ന്ന ഇ​രു​വ​രും വീ​ട്ട​മ്മ​യ്ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 2020 മാ​ര്‍​ച്ച് നാ​ലാം തീയ​തി ജോ​ലി​ക്കാ​യി ഖ​ത്ത​റി​ല്‍ എ​ത്തി​ച്ച​ത്രേ.

23,000 രൂ​പ ശ​മ്പ​ള​വും ഭ​ക്ഷ​ണ​വും മ​രു​ന്നും കൂ​ടാ​തെ ആറ് മാ​സം കൂ​ടു​മ്പോ​ള്‍ നാ​ട്ടി​ല്‍ എ​ത്തി​ച്ചു​കൊ​ള്ളാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​ന​ം. പി​റ്റേ​ന്ന് മു​ത​ല്‍ ഒ​രു അ​റ​ബി​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്ക് ക​യ​റി.

എ​ന്നാ​ല്‍ ഒ​രാ​ഴ്ച​ ക​ഴി​ഞ്ഞ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ ക്രൂ​ര​മാ​യ മ​ര്‍​ദനം തു​ട​ങ്ങി​യെ​ന്നാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്.ഏ​ജ​ന്‍റുമാ​രെ വി​ളി​ച്ചു അ​റി​യി​ച്ച​പ്പോ​ള്‍ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ പീ​ഡ​നം തു​ട​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു.

അ​പ്പോ​ഴാ​ണ് ത​ന്നെ ഏ​ജ​ന്‍റുമാ​ര്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ​താ​ണെ​ന്ന് വീ​ട്ട​മ്മ​ക്ക് അ​വി​ടെ​യു​ള്ള ഒ​രു സ്ത്രീ​യി​ല്‍നി​ന്നും അ​റി​യാ​ന്‍ ക​ഴി​ഞ്ഞത്. തു​ട​ര്‍​ന്ന് നാ​ട്ടി​ലേ​ക്ക് പോ​രാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു.

അ​ങ്ങനെ ഒ​രു വ​ര്‍​ഷ​വും നാല് മാ​സ​വും പി​ന്നി​ട്ട​പ്പോ​ള്‍ ഭ​ര്‍​ത്താ​വ് മു​ഖേ​ന കേ​ര​ള​ത്തി​ലെ ചി​ല പൊ​തു​പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​ര്‍ ഇ​ട​പെ​ട്ട് വീ​ട്ട​മ്മ​യെ നാ​ട്ടി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ലു​മാ​സ​ത്തെ ശ​മ്പ​ളം വീട്ടമ്മയ്ക്ക് ലഭിക്കാനുമുണ്ട്.

Related posts

Leave a Comment