വാക്‌സിന്‍ എടുത്താലും അധികം വൈകാതെ പ്രതിരോധശേഷി കുറയും !വകഭേദങ്ങളെ ചെറുക്കുമോയെന്നും സംശയം; ഗവേഷകര്‍ പറയുന്നതിങ്ങനെ…

വാക്‌സിന്‍ എടുത്താലും കോവിഡില്‍ നിന്ന് പരിപൂര്‍ണ സുരക്ഷ കിട്ടുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഗവേഷകര്‍. വാക്‌സിന്‍ എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

അസ്ട്രാസെനക (ഇന്ത്യയില്‍ കോവിഷീല്‍ഡ്), ഫൈസര്‍ വാക്സീനുകളുടെ പൂര്‍ണ ഡോസെടുത്ത് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന ഗവേഷക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വാക്സിന്‍ എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.

പുതിയ വകഭേദങ്ങള്‍ക്കെതിരേയുള്ള ഫലപ്രാപ്തിയിലാണ് ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ളത്. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.

70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ് പിടിപെടാന്‍ ഏറെ സാധ്യതയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസില്‍ മുന്‍ഗണന നല്‍കണമെന്നും യുകെയില്‍ നടത്തിയ പഠനത്തിലൂടെ ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

Related posts

Leave a Comment