നായാട്ടിന് വന്നതാ രാജാവേ.! തളിപ്പറമ്പിനടുത്ത്‌ തോ​ക്കു​ക​ളു​മാ​യി വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ; ത​ങ്ങ​ൾ നാ​യാ​ട്ടി​നെ​ത്തി​യ​താ​ണെ​ന്നാ​ണ് പ്രതികൾ

gunപ​രി​യാ​രം:  നാ​ട​ൻ തോ​ക്കു​ക​ളു​മാ​യി ത​ളി​പ്പ​റ​മ്പി​ലെ ര​ണ്ട് പ്ര​മു​ഖ വ്യാ​പാ​രി​ക​ളേ​യും ര​ണ്ട് സ​ഹാ​യി​ക​ളേ​യും പ​രി​യാ​രം പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​വി.​ആ​ർ.​വി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്തു. മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റും ലീ​ഗ് നേ​താ​വും സ​യ്യി​ദ്‌ ന​ഗ​റി​ലെ സെ​ഞ്ച്വ​റി ട്രേ​ഡേ​ഴ്സ് ഉ​ട​മ​യു​മാ​യ കെ.​വി.​മു​ഹ​മ്മ​ദ് കു​ഞ്ഞി (48), സ​യ്യി​ദ് ന​ഗ​റി​ൽ അ​ജാ​സ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന അ​ള്ളാം കു​ള​ത്തെ സി.​മു​സ്ത​ഫ (50),  ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ അ​ള്ളാം കു​ള​ത്തെ എം.​മു​ഹ​മ്മ​ദ് (58), കാ​ര​ക്കു​ണ്ടി​ലെ മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 9.45 ന് ​അ​മ്മാ​ന​പ്പാ​റ​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.  ര​ണ്ട് ഒ​റ്റ​ക്കു​ഴ​ൽ തോ​ക്കു​ക​ളും തി​ര​ക​ളും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ച കെ​എ​ൽ 59 എ​ച്ച് 3437 സ്വി​ഫ്റ്റ് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ടി​കൂ​ടി​യ തോ​ക്കു​ക​ളി​ലൊ​ന്ന് മു​സ്ത​ഫ​യു​ടെ ബ​ന്ധു പു​ഷ്പ​ഗി​രി​യി​ലെ അ​ബ്ദു​ൾ സ​ലാ​മി​ന്‍റേ​താ​ണെ​ന്നും ഇ​തി​ന് ലൈ​സ​ൻ​സു​ണ്ടെ​ന്നും പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ത​ങ്ങ​ൾ നാ​യാ​ട്ടി​നെ​ത്തി​യ​താ​ണെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts