ര​ണ്ടാം വ​ര​വി​ന് ഗ​പ്പി

റി​ലീ​സ് ചെ​യ്ത​പ്പോ​ൾ വ​ൻ​വി​ജ​യം ആ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​ചി​ത്ര​മാ​യി മാ​റി​യ സി​നി​മ​യാ​ണ് ഗ​പ്പി. ടൊ​വി​നോ തോ​മ​സും മാ​സ്റ്റ​ർ ചേ​ത​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഗ​പ്പി തിയ​റ്റ​റു​ക​ളി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ന​ല്ല ചി​ത്ര​മെ​ന്ന വി​ശേ​ഷ​ണ​മാ​ണ് ല​ഭി​ച്ച​ത്.

ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത ഗ​പ്പി ഇ​പ്പോ​ൾ വീ​ണ്ടും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പ്രേ​ക്ഷ​ക​പ്രീ​തി ത​ന്നെ​യാ​ണ് ഈ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ചി​ത്രം വീ​ണ്ടും റി​ലീ​സ് ചെ​യ്യു​ന്ന കാ​ര്യം ന​ട​ൻ ടൊ​വി​നോ തോ​മ​സ് ത​ന്നെ​യാ​ണ് ഫേ​സ് ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. 21ന് ​കേ​ര​ള​ത്തി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം ശ്രീ​വി​ശാ​ഖ്, എ​റ​ണാ​കു​ളം സ​വി​ത, മ​ല​പ്പു​റം ന​വീ​ൻ എ​ന്നീ തിയ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. മാ​സ്റ്റ​ർ ചേ​ത​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​ണ് ഗ​പ്പി.

Related posts