രണ്ട് തുരങ്കങ്ങള്‍! ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീതിന്റെ വീട്ടില്‍നിന്ന് വനിതാ ഹോസ്റ്റലിലേക്ക് രഹസ്യ തുരങ്കം; ആശ്രമ പരിസരത്ത് സ്‌ഫോടക വസ്തുനിര്‍മാണശാലയും

ച​ണ്ഡി​ഗ​ഡ്: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ആ​ൾ​ദൈ​വം ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന്‍റെ വ​സ​തി​യി​ൽ​നി​ന്ന് വ​നി​താ ഹോ​സ്റ്റ​ലി​ലേ​ക്ക് തു​ര​ങ്കം. ദേ​രാ സ​ച്ചാ സൗ​ദ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന റെ​യ്ഡി​ലാ​ണ് അ​തീ​വ ര​ഹ​സ്യ തു​ര​ങ്കം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് തു​ര​ങ്ക​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. അ​തി​ലൊ​ന്ന് വ​നി​താ ഹോ​സ്റ്റ​ലി​ലേ​ക്കു​ള്ള​താ​ണ്.

മ​റ്റൊ​ന്ന് ദേ​രാ ആ​ശ്ര​മ പ​രി​സ​ര​ത്തു​നി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​റി റോ​ഡി​ലാ​ണ് തു​റ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഗു​ർ​മീ​തി​നും അ​നു​യാ​യി​ക​ൾ​ക്കും ര​ക്ഷ​പെ​ടാ​നു​ള്ള​താ​ണ് ഇ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റാം ​റ​ഹീ​മി​ന്‍റെ സ്വ​കാ​ര്യ വ​സ​തി​യി​ൽ​നി​ന്നാ​ണ് തു​ര​ങ്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ദേ​രാ ആ​ശ്ര​മ​ത്തി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​ന് ജോ​ഡി ഷൂ​സു​ക​ളും വ​സ്ത്ര​ങ്ങ​ളും തൊ​പ്പി​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ശ്ര​മ​ത്തി​നു​ള്ളി​ൽ അ​ന​ധി​കൃ​ത സ്ഫോ​ട​ക വ​സ്തു​നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി​യി​രു​ന്നു. സ്ഫോ​ട​ക വ​സ്തു​ക്ക​ളും പ​ട​ക്ക​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി സം​സ്ഥാ​ന പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​തീ​ഷ് മെ​ഹ്റ പ​റ​ഞ്ഞു. ഇ​വി​ടെ​നി​ന്നും 85 പെ​ട്ടി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ​ട​ക്കം, ക​മ്പി​ത്തി​രി, പൂ​ത്തി​രി മു​ത​ലാ​യ​വ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് ഫാ​ക്ട​റി സ്ഥാ​പി​ച്ച​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ ഇ​ത് അ​ന്വേ​ഷ​ണ സം​ഘം മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. ആ​യു​ധ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഫാ​ക്ട​റി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പോ​ലീ​സ് ഫാ​ക്ട​റി പൂ​ട്ടി സീ​ൽ ചെ​യ്തു.

പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യാ​ണ് ദേ​രാ സ​ച്ചാ ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 800 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ആ​ശ്ര​മം നി​ല​കൊ​ള്ളു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ശ്ര​മ​ത്തി​ൽ​നി​ന്നു പ്ലാ​സ്റ്റി​ക് നാ​ണ​യ​ങ്ങ​ൾ, ഹാ​ർ​ഡ് ഡി​സ്ക്, കം​പ്യൂ​ട്ട​റു​ക​ൾ, കാ​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വ​സ്തു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Related posts