സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാമുകിയുമായി തിരുവോണ നാളില്‍ ചുറ്റാനിറങ്ങി; പിന്നെ സംഭവിച്ചത് അത്ര സുഖമുള്ള കാര്യങ്ങളല്ല…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍.തെക്കേക്കര കുറത്തികാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മുട്ടത്താഴെ വീട്ടില്‍ വിഷ്ണു(22)വിനെയാണ് സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചതിനു ശേഷം സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തിരുവോണ നാളില്‍ പുറത്തേക്കു കൊണ്ടു പോകുകയായിരുന്നു.

ബൈക്കില്‍ കയറ്റി മാവേലിക്കര റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പിന്തുടര്‍ന്ന് ചെങ്ങന്നൂര്‍ പെണ്ണുക്കരയിലെ ബന്ധുവീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും സമാനമായ പീഡനക്കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Related posts