മാ​സം ചി​ല​വ് 90,000 രൂ​പ! വൈ​റ​ലാ​യി ഗു​രു​ഗ്രാ​മി​ലെ ഐ​ടി ജീ​വ​ന​ക്കാ​രി​യു​ടെ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ൾ; വീ​ഡി​യോ കാ​ണാം

ഇ​ന്ത്യ​യു​ടെ മി​ല്ലേ​നി​യം സി​റ്റി ഗു​രു​ഗ്രാ​മി​ൽ ജീ​വി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഐ​ടി പ്രൊ​ഫ​ഷ​ണ​ലാ​യ യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ നി​കി​ത യാ​ദ​വ് ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മാ​സം 90,000 രൂ​പ​യാ​ണ് ത​നി​ക്ക് ചി​ല​വാ​കു​ന്ന​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ഓ​രോ മാ​സ​ത്തെ​യും ബി​ല്ലു​ക​ൾ പ​റ​ഞ്ഞാ​ണ് നി​കി​ത വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്.

താ​മ​സ​വും വൈ​ദ്യു​തി​യും കൂ​ടി 16,000 രൂ​പ. നി​ക്ഷേ​പ​ങ്ങ​ളും ഇ​എം​ഐ​യും കൂ​ടി 60,000 രൂ​പ. ഭ​ക്ഷ​ണം/​ഗ്രോ​സ​റി 3,000 രൂ​പ. യാ​ത്ര​യ്ക്കാ​യി 1,500 രൂ​പ. ഷോ​പ്പിം​ഗ്, സ്കി​ൻ​കെ​യ​ർ 5,000 രൂ​പ. സി​നി​മ, പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി 4,000 രൂ​പ. ഓ​ഫീ​സി​ൽ നി​ന്ന് കാ​ബ് സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ മാ​സ​ത്തി​ൽ പ​ത്ത് ദി​വ​സം മാ​ത്ര​മാ​ണ് ഓ​ഫീ​സി​ൽ പോ​കേ​ണ്ടി വ​രു​ന്ന​തെ​ന്ന​ത്. അ​തി​നാ​ൽ യാ​ത്രാ​ചി​ല​വി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി.

‌പ്ര​തി​മാ​സ ചെ​ല​വ് 89,500 രൂ​പ എ​ന്നാ​ണ് നി​കി​ത ക​ണ​ക്കാ​ക്കു​ന്ന​ത്. ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഭാ​വി​യി​ലേ​ക്കു​ള്ള സു​ര​ക്ഷ​യ്ക്കാ​യി നി​ക്ഷേ​പി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ക​ണ​ക്കി​ലെ പ്ര​ത്യേ​ക​ത.

 

Related posts

Leave a Comment