ഗുരുവായൂർ അമ്പലനടയിലിന്റെ പ്രമോഷൻ സമയത്ത് ഇന്റർവ്യൂസ് കൊടുക്കുന്പോൾ നമുക്ക് തന്നിരുന്ന ഇൻസ്ട്രക്ഷൻ തന്നെ ഒരു ഫൺ ഇന്റർവ്യൂ ആയിരിക്കണം എന്നതായിരുന്നു. ഇന്റർവ്യൂവിന്റെ സമയത്ത് പിആർ സൈഡിൽ നിന്നുള്ള പ്ലാനിങ്ങുണ്ടാകും.
ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ പ്രമോഷൻ സമയത്ത് കണ്ട രാജുവേട്ടനെ നിങ്ങൾ മുമ്പോ അതിനുശേഷമോ കണ്ടിട്ടുണ്ടാവില്ല. ബേസിക്കലി ഫൺ ഇന്റർവ്യൂ ആക്കണമെന്ന് ഇൻസ്ട്രക്ഷൻ ഉണ്ടായിരുന്നു.
ഇതിനെല്ലാം ഒരു പരിധി വരെ കാരണം ധ്യാൻ ചേട്ടനാണ്. പുള്ളിയുടെ ഇന്റർവ്യൂസ് വൈറലായി മാറാറുണ്ടല്ലോ. അതിനുശേഷം ഇന്റർവ്യൂസിന് വ്യൂസ് വരണമെങ്കിൽ അത് ഫണ്ണും വാച്ചബിളും ആയിരിക്കണമെന്ന കോൺസപ്റ്റുണ്ട്.
ഗുരുവായൂർ അമ്പലനടയിൽ കോമഡി സിനിമയായതുകൊണ്ട് ഫണ്ണായി തന്നെ ഇന്റർവ്യൂവും നൽകണമെന്ന കോൺസപ്റ്റുണ്ടായിരുന്നു. ഇത്തരം ഇൻസ്ട്രക്ഷൻസ് അവർ തരികയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൗണ്ടറുകൾ പറയുക, തമാശകൾ ഉണ്ടാക്കുക, തമാശകൾ പറയുക എന്നതെല്ലാം അതിൽ ഉൾപ്പെടും. -നിഖില വിമൽ
