ഗോ​ത്ര, തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ട​രു​ത്: ക​ര്‍​മ​പ​ദ്ധ​തി വേ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ഗോ​ത്ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍. പൊ​തു​വാ​യ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്ക​പ്പു​റം ഓ​രോ മേ​ഖ​ല​യു​ടെ​യും സ​വി​ശേ​ഷ​ത​ക​ള്‍ പ​രി​ഗ​ണി​ച്ചു​ള്ള ആ​വ​ശ്യാ​ധി​ഷ്ഠി​ത ശി​ശു​വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം.

ഇ​തു​സം​ബ​ന്ധി​ച്ച് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ​യ്ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ഈ ​മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, പോ​ഷ​കാ​ഹാ​ര, ഭാ​ഷാ, സാം​സ്‌​കാ​രി​ക, മാ​ന​സി​ക ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു​ള്ള സ​മ​ഗ്ര വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം നി​ല​നി​ല്‍​ക്കു​ന്നു​വെ​ന്നാ​ണ് ക​മ്മീ​ഷ​ന്റെ ക​ണ്ടെ​ത്ത​ല്‍. ഒ​രേ രീ​തി​യി​ലു​ള്ള പൊ​തു​പ​ദ്ധ​തി​ക​ള്‍ ഈ ​കു​ട്ടി​ക​ളു​ടെ യ​ഥാ​ര്‍​ഥ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് പൂ​ര്‍​ണ​മാ​യി എ​ത്തു​ന്നി​ല്ലെ​ന്നും ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി.

ഗോ​ത്ര​മേ​ഖ​ല​ക​ളി​ലെ മാ​തൃ​ഭാ​ഷ, ത​ന​ത് സം​സ്‌​കാ​രം, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ഒ​റ്റ​പ്പെ​ട​ല്‍, ജീ​വി​ത​രീ​തി, ഉ​പ​ജീ​വ​ന​രീ​തി തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ പ​ല​പ്പോ​ഴും പൊ​തു​പ​ദ്ധ​തി​ക​ളി​ല്‍ വേ​ണ്ട​ത്ര പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​നം കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും സാ​മൂ​ഹി​ക സു​ര​ക്ഷ​യി​ലും ഉ​ണ്ടാ​കു​ന്ന​താ​യാ​ണ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ണം.

ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​പ​രി​ച​ര​ണം, പോ​ഷ​കാ​ഹാ​രം, ശി​ശു​സം​ര​ക്ഷ​ണം, വി​നോ​ദം, പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ഈ ​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ള്‍​ക്ക് തു​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം. നി​ല​വി​ലു​ള്ള പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​പ​ക്ഷം സ്‌​കൂ​ള്‍ ഹാ​ജ​ര്‍ കു​റ​യ​ല്‍, പ​ഠ​നം ഉ​പേ​ക്ഷി​ക്ക​ല്‍, പ​ഠ​ന പി​ന്നോ​ക്കാ​വ​സ്ഥ തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, ബാ​ല​വി​വാ​ഹം, ബാ​ല​വേ​ല, വി​വി​ധ ത​ര​ത്തി​ലു​ള്ള ചൂ​ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ള്‍ കൂ​ടു​ത​ല്‍ വി​ധേ​യ​രാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന​തി​നാ​ല്‍ പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ഈ ​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ആ​വ​ശ്യാ​ധി​ഷ്ഠി​ത ശി​ശു​വി​ക​സ​ന ക​ര്‍​മ്മ​പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വി​വി​ധ വ​കു​പ്പു​ക​ളോ​ട് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും നി​രീ​ക്ഷി​ക്കാ​നും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment