ആ​രോ​ടു പ​റ​യാ​ൻ ആ​രു കേ​ൾ​ക്കാ​ൻ..! മ​ല​പ്പു​റ​ത്ത് വി​ല​ക്ക് ലം​ഘി​ച്ച് കൊ​ട്ടി​ക്ക​ലാ​ശം; സാമൂഹിക അകലം പാലിച്ചില്ല, മാസ്‌കും ഇല്ല

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം മ​ല​പ്പു​റ​ത്ത് വി​ല​ക്ക് മ​റി​ക​ട​ന്ന് കൊ​ട്ടി​ക്ക​ലാ​ശം.

ജി​ല്ല​യി​ലെ മി​ക്ക​യി​ട​ത്തും നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ൽ ഇ​റ​ങ്ങി ആ​ഘോ​ഷി​ച്ചു.

പ്ര​വ​ർ​ത്ത​ക​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് വ​യ്ക്കാ​തെ​യു​മാ​ണ് ആ​ഘോ​ഷങ്ങൾ ന​ട​ത്തി​യ​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ, കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷം കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ​യി​ൽ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഒ​രേ സ്ഥ​ല​ത്ത് എ​ത്തി​യ​തോ​ടെയാണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്.

Related posts

Leave a Comment