ഗുരുവായൂരിൽ ആ​യി​രം രൂ​പ​യ്ക്കു ദ​ർ​ശ​നം; വാർത്ത തെ​റ്റി​ദ്ധാ​ര​ണമൂലം;  സംഭവിച്ചതിനെക്കുറിച്ച് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ

തൃ​​​ശൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ആ​​​യി​​​രം​​ രൂ​​​പ ന​​​ൽ​​​കി​​​യാ​​​ൽ നേ​​​രി​​​ട്ടു​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​മെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ച​​​ര​​​ണം തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​ബി.​ മോ​​​ഹ​​​ൻ​​​ദാ​​​സ്. 4,500 രൂ​​​പ ന​​​ൽ​​​കി നെ​​​യ്‌​​വി​​​ള​​​ക്ക് ചീ​​​ട്ടാ​​​ക്കി​​യാ​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്കു ദ​​ർ​​ശ​​ന സൗ​​​ക​​​ര്യം ന​​ൽ​​കു​​ന്ന​​തു പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​ത്.

അ​​​ഞ്ചു പേ​​​ർ​​​ക്കെ​​​ന്നു​​​ള്ള​​​ത് ഒ​​​രാ​​​ൾ​​​ക്ക് ആ​​​യി​​​രം രൂ​​​പ​​​യാ​​​ക്കു​​​ക​​യാ​​യി​​രു​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​രാ​​​ണ് ഇ​​​തു സ്വാ​​​ഗ​​​തം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ക്ഷേ​​​ത്ര സു​​​ര​​​ക്ഷ​​​യ്ക്ക് വ​​​നി​​​ത​​​ക​​​ളെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദ്ദേ​​​ശം വ​​​ന്ന​​​യു​​​ട​​​ൻ അ​​​തു​​ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. ക്ഷേ​​​ത്ര​​​ത്തി​​​ൽ അ​​​ഹി​​​ന്ദു​​​ക്ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​ കാ​​ര്യ​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത് ത​​​ന്ത്രി​​​യ​​​ല്ലെ​​​ന്നും ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.

Related posts